ഹാലണ്ടിനെ പുകഴ്ത്തുക എന്നുള്ളത് ഇപ്പോൾ ഒരു ദിനചര്യയായി മാറിയിട്ടുണ്ട് : പെപ് ഗ്വാർഡിയോള

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി സെവിയ്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ഫോഡൻ,ഡയസ് എന്നിവരാണ് നേടിയിട്ടുള്ളത്.

ഹാലണ്ട് തന്റെ തകർപ്പൻ ഫോം ചാമ്പ്യൻസ് ലീഗിലും തുടരുകയാണ്. സിറ്റിക്ക് വേണ്ടി ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ആകെ 25 ഗോളുകൾ പൂർത്തിയാക്കാനും ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡ് ഇപ്പോൾ ഹാലണ്ടിന്റെ പേരിലാണ്.

ഏതായാലും താരത്തിന്റെ ഈ മിന്നും പ്രകടനത്തിൽ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഹാലണ്ടിനെ പുകഴ്ത്തുക എന്നുള്ളത് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞുവെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഓരോ മത്സരത്തിനു ശേഷവും നടക്കുന്ന പത്രസമ്മേളനത്തിൽ ഹാലണ്ടിനെ പറ്റിയും അദ്ദേഹത്തിന്റെ ഗോളുകളെ പറ്റിയും സംസാരിക്കുക എന്നുള്ളത് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഈ റൂട്ടിനിനെ ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഈയൊരു ഗോളടി തുടരമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.രണ്ട് ഗോളുകൾ നേടി എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത,മറിച്ച് അദ്ദേഹം അവിടെ എത്തുന്നു എന്നുള്ളതാണ്.അദ്ദേഹത്തിന് ഇനിയും ഒരുപാട് ഗോളുകൾ നേടാൻ കഴിയും. അദ്ദേഹത്തിന്റെ കരിയറിലെ നമ്പറുകൾ അദ്ദേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിൽ ഹാലണ്ടിന് ഒരു പ്രത്യേക മികവ് തന്നെയുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ 10 ഗോളുകൾ നേടിയ ഹാലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.ഇനി ടോട്ടൻഹാമിനെയാണ് സിറ്റി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *