ഹസാർഡ് മോൺഷെൻഗ്ലാഡ്ബാഷിനെതിരെ കളിക്കുമോ? സിദാൻ പറയുന്നു !
സൂപ്പർ താരം ഈഡൻ ഹസാർഡിനെ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിനെതിരെയുള്ള മത്സരത്തിൽ കളിപ്പിച്ചേക്കുമെന്നുള്ള സൂചനകൾ നൽകി പരിശീലകൻ സിദാൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് സിദാൻ ആരാധകർക്ക് ആശ്വാസം പകരുന്ന പ്രസ്താവന നടത്തിയത്. ഈ സീസണിൽ പരിക്ക് മൂലം ഒരൊറ്റ മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം താരം പരിശീലനത്തിനിറങ്ങിയത് ആരാധകർക്ക് ആശ്വാസം പകർന്നിരുന്നു. കുറച്ചു മിനുട്ടുകൾ പകരക്കാരന്റെ രൂപത്തിൽ താരത്തിന് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ സീസണിൽ റയലിൽ എത്തിയ താരത്തിന് പരിക്ക് കാരണം 22 മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളൂ. ഇതിൽ നിന്നായി കേവലം ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാനായത്. ഈ സീസണിൽ എങ്കിലും താരം ഫോം വീണ്ടെടുക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
The Belgium star is still yet to play this season 🤕
— Goal News (@GoalNews) October 27, 2020
” ഹസാർഡ് ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ട്. അതിനർത്ഥം അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് തന്നെയാണ്. തീർച്ചയായും ഇത് നല്ലൊരു വാർത്തയാണ്. അദ്ദേഹം ഞങ്ങളോടൊപ്പം എത്തിയതിൽ എല്ലാവരും സന്തോഷവാൻമാരാണ്. നാളെ അദ്ദേഹത്തെ എങ്ങനെയാണ് ഞങ്ങൾ ഉപയോഗിക്കാൻ പോവുന്നതെന്ന് നോക്കികാണേണ്ടിയിരിക്കുന്നു. ഈ സീസൺ ഏറെ നീളമേറിയതാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ തന്നെ ഞങ്ങൾക്ക് എല്ലാ താരങ്ങളെയും ആവിശ്യമുണ്ട്. ഞാൻ എപ്പോഴും പറയുന്നതാണ്. എല്ലാ താരങ്ങളെയും ഞങ്ങൾക്ക് കളിപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിങ്ങിൽ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ പകരം വെക്കാൻ കഴിയുന്ന മികച്ച താരങ്ങൾ ഞങ്ങളുടെ പക്കലിൽ തന്നെയുണ്ട്. അത്കൊണ്ട് തന്നെ അത് ഞങ്ങൾക്ക് പ്രശ്നമല്ല ” സിദാൻ പറഞ്ഞു. ഇന്ന് രാത്രിയാണ് ചാമ്പ്യൻസ് ലീഗിൽ റയൽ ഗ്ലാഡ്ബാഷിനെ നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ച് ഇന്ത്യൻ സമയം രാത്രി 1:30-നാണ് മത്സരം.
#Hazard working on the pitch 😍😍😍😍😍😍 #EdenHazard enjoying with #Zidane .. He is coming back in few days pic.twitter.com/qvxHJlRueJ
— Eden Hazard (@Hazardedn_) October 23, 2020