സൗദിയുടെ പണമൊഴുക്കൽ, യൂറോപ്പ്യൻ ക്ലബ്ബുകളോട് പേടിക്കേണ്ടെന്ന് യുവേഫ പ്രസിഡന്റ്!

സൗദി അറേബ്യ ഫുട്ബോൾ രംഗത്ത് വലിയ മാറ്റങ്ങളാണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകിക്കൊണ്ട് അവർ സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെ നിരവധി സൂപ്പർതാരങ്ങളെയാണ് സൗദി അറേബ്യൻ ക്ലബ്ബുകൾ വാരിക്കൂട്ടുന്നത്. കരീം ബെൻസിമ നിലവിൽ ഇത്തിഹാദിന്റെ താരമാണ്. ലയണൽ മെസ്സിയെയും ലുക്കാ മോഡ്രിച്ചിനെയും സ്വന്തമാക്കാൻ സൗദി അറേബ്യ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

സൗദി അറേബ്യയുടെ ഈ പണമൊഴുക്കി കൊണ്ടുള്ള ട്രാൻസ്ഫറുകൾ യൂറോപ്യൻ ക്ലബ്ബുകൾക്ക് ഭീഷണി ഉയർത്തുന്നതാണെന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ യുവേഫയുടെ പ്രസിഡന്റായ അലക്സാണ്ടർ സെഫറിന് അത്തരത്തിലുള്ള ഒരു അഭിപ്രായമില്ല. കോമ്പറ്റീഷൻ യൂറോപ്പിലാണ് ഉള്ളതെന്നും സൗദിയുടെ ഈ അമിതമായ പണം ചിലവഴിക്കൽ കൊണ്ട് കാര്യമില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സെഫറിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വലിയ മിസ്റ്റേക്കാണ്. സ്വന്തം രാജ്യത്ത് നിന്ന് അക്കാദമകളിലൂടെ കൂടുതൽ മികച്ച താരങ്ങളെയും പരിശീലകരെയും ഉണ്ടാക്കിയെടുക്കുകയാണ് അവർ ചെയ്യേണ്ടത്. അല്ലാതെ വിരമിക്കാരായ താരങ്ങളെ കൂടുതൽ വാങ്ങിക്കൂട്ടി എന്ന് കരുതി ഒരിക്കലും ഫുട്ബോൾ അവിടെ വികസിക്കില്ല. ചൈനക്ക് ഇത്തരത്തിലുള്ള മിസ്റ്റേക്കുകൾ പറ്റിയിരുന്നു. സൗദി അറേബ്യയിൽ കരിയർ തുടങ്ങി ടോപ്പിൽ എത്തിയ ഒരു താരത്തിന്റെ പേര് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? താരങ്ങൾക്ക് ടോപ്പ് കോമ്പറ്റീഷനുകൾ വിജയിക്കേണ്ടതുണ്ട്.ഏറ്റവും നല്ല കോമ്പറ്റീഷനുകൾ ഉള്ളത് യൂറോപ്പിൽ തന്നെയാണ്. ചില താരങ്ങൾ പണത്തിനു വേണ്ടി അങ്ങോട്ട് പോയി എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ ഇതുകൊണ്ടൊന്നും യൂറോപ്പ് തളരാൻ പോകുന്നില്ല ” ഇതാണ് യുവേഫയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കൂടുതൽ താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.അൽ ഹിലാൽ,അൽ നസ്ർ,അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകളാണ് പ്രധാനമായും സൂപ്പർ താരങ്ങളെ സ്വന്തമാക്കുന്നത്. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇവരുടെ ഉടമസ്ഥത ഏറ്റെടുത്തത് ഇവർക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *