സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി : ആൻഡർ ഹെരേര!
ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയ ലയണൽ മെസ്സി തന്റെ ആദ്യ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയിരുന്നു. എന്നാൽ താരത്തിന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. ഏതായാലും ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചു കൊണ്ട് രംഗപ്രവേശനം ചെയ്തിരിക്കുകയാണിപ്പോൾ പിഎസ്ജി താരമായ ആൻഡർ ഹെരേര.ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സിയെന്നും 90 മിനുട്ട് മുഴുവനും മെസ്സിയെ നിയന്ത്രിക്കുക എന്നുള്ളത് അസാധ്യമാണ് എന്നാണ് ഹെരേര അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.
Ander Herrera on criticism of PSG: “I really like that everyone is against us.” | Get French Football News: https://t.co/NNBz2JsdOD via @GFFN
— Murshid Ramankulam (@Mohamme71783726) October 4, 2021
” ലയണൽ മെസ്സിയെ 90 മിനുട്ട് മുഴുവനും നിയന്ത്രിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ്.അദ്ദേഹത്തിന് ഒരവസരം ലഭിച്ചാൽ അദ്ദേഹം അത് മുതലെടുക്കും.അദ്ദേഹത്തിന്റെ വരവോടെ ടീമിന്റെ അവസരങ്ങൾ വർധിച്ചു.ഞങ്ങൾ ഇപ്പോൾ ഒരു കരുത്തരായ ടീമായി മാറിയിട്ടുണ്ട്.മെസ്സി ബാഴ്‌സക്ക് വേണ്ടി നേടുന്ന ഗോളുകൾ എല്ലാം ഞാൻ കണ്ടിരുന്നു.അത്കൊണ്ട് തന്നെ അദ്ദേഹം സിറ്റിക്കെതിരെ ഞങ്ങൾക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ഒരല്പം വ്യത്യസ്ഥമായി തോന്നി.എന്തായാലും മെസ്സിയുടെ മെന്റാലിറ്റിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെടുന്ന കാര്യം.ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി.എന്റെ ഇവിടുത്തെ തുടക്കം തൊട്ടേ നെയ്മറും എംബപ്പേയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട് എന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.മെസ്സി കൂടി എത്തിയതോടെ മെസ്സി ഇരുവരുമായും ഒരു ബന്ധം സ്ഥാപിച്ചു. അത് ഞങ്ങൾക്ക് ഗുണകരമാവും ” ഇതാണ് ഹെരേര പറഞ്ഞിട്ടുള്ളത്.
പക്ഷേ കാര്യങ്ങൾ പിഎസ്ജിക്ക് ഒട്ടും എളുപ്പമാവില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ റെന്നസിനെതിരെ പിഎസ്ജി പരാജയപ്പെട്ടിരുന്നു.