സൂപ്പർ താരങ്ങൾക്ക് സസ്‌പെൻഷൻ,രണ്ടാം പാദത്തിന് മുന്നേ റയലിന് തിരിച്ചടി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ റയലിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു.ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയാണ് റയലിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാനത്തിൽ കിലിയൻ എംബപ്പേ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
ഈ തോൽവി ഏറ്റതോട് കൂടി റയലിനെ സംബന്ധിച്ചിടത്തോളം രണ്ടാം പാദ മത്സരം വളരെ നിർണായകമായി മാറി.സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു ഗോളിന് മുകളിലുള്ള മാർജിനിൽ വിജയിക്കുകയാണെങ്കിൽ റയലിന് ക്വാർട്ടറിലേക്ക് മുന്നേറാം.എന്നാൽ രണ്ടാം പാദ മത്സരത്തിന് മുന്നേ തന്നെ റയലിന് തിരിച്ചടിയേറ്റിട്ടുണ്ട്.എന്തെന്നാൽ സൂപ്പർതാരങ്ങളായ കാസമിറോ,ഫെർലാന്റ് മെന്റി എന്നിവർക്ക് സസ്‌പെൻഷനാണ്. ഇരുവർക്കും രണ്ടാം പാദ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.
— Murshid Ramankulam (@Mohamme71783726) February 16, 2022
മത്സരത്തിന്റെ 37-ആം മിനുട്ടിലാണ് കാസമിറോക്ക് യെല്ലോ കാർഡ് ലഭിക്കുന്നത്.പിഎസ്ജിയുടെ അർജന്റൈൻ താരമായ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു കാസമിറോക്ക് യെല്ലോ കാർഡ് കാണേണ്ടിവന്നത്. മത്സരത്തിന്റെ അമ്പത്തിയേഴാം മിനിട്ടിലാണ് മെന്റി യെല്ലോ കാർഡ് കാണുന്നത്.ഡാനിലോയെ ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു മെന്റി യെല്ലോ കാർഡ് കണ്ടത്. ഇവരെ കൂടാതെ മിലിറ്റാവോയും റോഡ്രിഗോയും യെല്ലോ കാർഡുകൾ റയൽ നിരയിൽ വഴങ്ങിയിട്ടുണ്ട്.
ഏതായാലും ആഞ്ചലോട്ടിയെ സംബന്ധിച്ചെടുത്തോളം രണ്ടാം പാദം വലിയ തലവേദന സൃഷ്ടിക്കും.എന്തെന്നാൽ കാസമിറോയുടെ അഭാവം തന്നെയാണ് ഇദ്ദേഹത്തിന് ഏറ്റവും വലിയ തിരിച്ചടി.നിർണായകമായ മത്സരത്തിൽ രണ്ട് നിർണായക താരങ്ങളെയാണ് ഇപ്പോൾ റയലിന് നഷ്ടമായിരിക്കുന്നത്.