സൂപ്പർ താരം സിറ്റിക്കെതിരെ കളിക്കില്ലെന്ന് ആഞ്ചലോട്ടി,റയലിന് തിരിച്ചടി!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 :30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ആദ്യപാദ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് റയൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് തിരിച്ചു വരേണ്ടതുണ്ട്. എന്നാൽ സൂപ്പർ താരം ഡേവിഡ് അലാബ ഈ മത്സരത്തിൽ കളിക്കാൻ ഉണ്ടാവില്ല എന്നുള്ളത് റയലിനെ സംബന്ധിച്ചടത്തോളം തിരിച്ചടിയാണ്. പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്.റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Two starters confirmed for Real Madrid, but David Alaba misses out #mcfc https://t.co/dybLLNSiL2
— Manchester City News (@ManCityMEN) May 3, 2022
” എനിക്ക് സംശയങ്ങളൊന്നുമില്ല.അലാബക്ക് കളിക്കാൻ സാധിക്കില്ല. ആരൊക്കെ കളിക്കുന്നു, ആരൊക്കെ ഫിനിഷ് ചെയ്യുന്നു എന്നുള്ളത് അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല. പ്രതിരോധത്തിലെ സിസ്റ്റം അതേപടിയുണ്ട്.അലാബ വളരെയധികം പ്രധാനപ്പെട്ട താരം തന്നെയാണ്. പക്ഷേ നാച്ചോ ഈ സീസണിൽ മികച്ച രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. വളരെയധികം എക്സ്പീരിയൻസ് ഉള്ള താരമാണ് അദ്ദേഹം.തീർച്ചയായും അദ്ദേഹം നല്ല ഒരു പ്രകടനം തന്നെ സിറ്റിക്കെതിരെ കാഴ്ചവെക്കുമെന്നുള്ളത് എനിക്കുറപ്പാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.