സിമയോണിക്ക് മുന്നിൽ തകർന്ന ലിവർപൂളിന്റെ റെക്കോർഡുകൾ

ലിവർപൂൾ ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു രാത്രിയാണ് ഇന്നലെ ചാമ്പ്യൻസ് ലീഗ് കൊഴിഞ്ഞുപോയത്. രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന് വിജയത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കേ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അത്ലറ്റികോ മാഡ്രിഡ്‌ കരുത്തുകാട്ടുകയായിരുന്നു. ഫലമോ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ക്വാർട്ടർ പോലും കാണാതെ ദയനീയമായി പുറത്താവുകയായിരുന്നു. കൂടാതെ സ്വന്തം മൈതാനത്ത് ഏറെ മത്സരങ്ങൾക്ക് ശേഷം ഒരു തോൽവി പിണയുകയും ചെയ്തു.

ഇന്നലെ സിമിയോണിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ വീണുടഞ്ഞത് റെഡ്‌സിന്റെ ചില റെക്കോർഡുകളായിരുന്നു. നാല്പത്തിരണ്ട് മത്സരങ്ങൾക്ക് ശേഷമാണ് സ്വന്തം തട്ടകത്തിൽ, പ്രിയപ്പെട്ട ആരാധകർക്ക് മുന്നിൽ ചെമ്പട തോൽവി അറിയുന്നത്. അതായത് കഴിഞ്ഞ സീസണിൽ കാരബാവോ കപ്പിൽ ചെൽസിക്കെതിരെ ആൻഫീൽഡിൽ തോറ്റതിന് ശേഷം ഇന്ന് വരെ ലിവർപൂൾ സ്വന്തം തട്ടകത്തിൽ തോൽവി രുചിച്ചിട്ടില്ലായിരുന്നു. ഈയൊരു കുതിപ്പിനാണ് സിമിയോണിയും സംഘവും ഇന്നലെ കടിഞ്ഞാണിട്ടത്.

ഇന്നലെ തകർന്ന മറ്റൊരു റെക്കോർഡ് എന്നുള്ളത് ആറു വർഷത്തിന് ശേഷമാണ് സ്വന്തം കാണികൾക്ക് മുന്നിൽ ഒരു യൂറോപ്യൻ കോംപിറ്റീഷനിൽ തോൽവി അറിയുന്നത്. 2014- ലായിരുന്നു അവസാനമായി സ്വന്തം കാണികൾക്ക് മുന്നിൽ ഒരു യൂറോപ്യൻ ഗെയിമിൽ ലിവർപൂൾ തോൽവി അറിയുന്നത്. അതായത് ക്ലോപ് പരിശീലകനായ ശേഷം ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ യുറോപ്യൻ ഗെയിമിൽ തോൽക്കുന്നത്. മാത്രമല്ല ക്ലോപ് കോച്ച് ആയതിന് ശേഷം രണ്ട് ലെഗ്ഗിലും റെഡ്സ് തോൽവി അറിയുന്നതും ഇതാദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *