സാലറി ക്യാപ്പിന് വിരാമം,പുതിയ FFP നിയമങ്ങൾ അവതരിപ്പിച്ച് യുവേഫ!

2010-ലായിരുന്നു യുവേഫ തങ്ങളുടെ ഫിനാൻഷ്യൽ റെഗുലേഷൻസുകൾ ആദ്യമായി അവതരിപ്പിച്ചത്.ക്ലബുകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുക എന്നുള്ളതായിരുന്നു ഇതിന്റെ ലക്ഷ്യം.ഇത് ഫലം കാണുകയും ചെയ്തിരുന്നു.അതായത് 2009-ൽ ടോപ് ഡിവിഷൻ ക്ലബ്ബുകളുടെ നഷ്ടം 1.6 ബില്യൺ യുറോയായിരുന്നു. പിന്നീട് ഈ നിയമങ്ങൾ നടപ്പിലാക്കിയതിന് ശേഷം ടോപ് ഡിവിഷൻ ക്ലബുകളുടെ ലാഭം എന്നുള്ളത് 140 മില്യൺ യുറോയായി ഉയരുകയായിരുന്നു.

എന്നാൽ അതിന് ശേഷം സംഭവിച്ച കോവിഡ് പ്രതിസന്ധി എല്ലാ ക്ലബ്ബുകളെയും സാമ്പത്തികപരമായി ബാധിച്ചു.യുവേഫയുടെ കണക്കുകൾ പ്രകാരം ടോപ് ഡിവിഷൻ ക്ലബ്ബുകൾക്ക് 7 ബില്യൺ യുറോയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്.ഇതിനൊരു പരിഹാരം കണ്ടെത്താനായി യുവേഫ തങ്ങളുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.യുവേഫ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതിലെ പ്രധാനപ്പെട്ട മാറ്റം എന്നുള്ളത് സാലറി ക്യാപിന് വിരാമം കുറിച്ചു എന്നുള്ളതാണ്.അതായത് ക്ലബുകൾക്ക് എത്ര പണം വേണമെങ്കിലും സാലറിയിനത്തിൽ ചിലവഴിക്കാം.കൂടാതെ ട്രാൻസ്ഫർ മാർക്കറ്റുകളിൽ ചിലവഴിക്കുന്ന പണത്തിനും പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ ക്ലബ്ബിന്റെ വരുമാനത്തിന്റെ 70 ശതമാനത്തിലധികം പണം ചിലവഴിക്കാൻ പാടില്ല എന്ന നിയന്ത്രണം മാത്രമാണ് ഇവിടെയുള്ളത്.അതായത് കൂടുതൽ വരുമാനമുള്ള ക്ലബ്ബുകൾക്ക് കൂടുതൽ ചിലവഴിക്കാനുള്ള അവസരമാണ് യുവേഫ ഒരുക്കി നൽകിയിട്ടുള്ളത്.

ഈ വർഷം ജൂൺ മാസത്തിലാണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.ഇത് ക്രമേണ നടപ്പിലാക്കാൻ മൂന്ന് വർഷത്തെ സമയം യുവേഫ ക്ലബ്ബുകൾക്ക് അനുവദിക്കും. ഫുട്ബോൾ ലോകത്തെ സാമ്പത്തിക ശക്തികളായ മാഞ്ചസ്റ്റർ സിറ്റി,പിഎസ്ജി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്ക് അനുകൂലമാകുന്ന ഒരു നിയമമാണിത്.

Leave a Reply

Your email address will not be published. Required fields are marked *