സമ്മർദ്ദഘട്ടങ്ങളിൽ തിളങ്ങാൻ നെയ്മർ മിടുക്കനെന്ന് ടുഷേൽ !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടാനൊരുങ്ങുന്ന പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിന്റെ പ്രതീക്ഷകൾ മുഴുവനും നെയ്മറുടെയും മൗറോ ഇകാർഡിയുടെയും കാലുകളിലാണ്. ഇക്കാര്യം അദ്ദേഹം ഇന്നലെ പത്രസമ്മേളനത്തിൽ പങ്കുവെക്കുകയും ചെയ്തു.സമ്മർദ്ദഘട്ടങ്ങളിൽ തിളങ്ങാൻ നെയ്മർ മിടുക്കനാണ് എന്നാണ് ഇന്നലെ ടുഷേൽ നെയ്മറെ കുറിച്ചത്. അതേസമയം ഇകാർഡിയെയെ കുറിച്ചുള്ള പ്രതീക്ഷയും ടുഷേൽ പങ്കുവെച്ചു. ഭയമില്ലാതെ കളിക്കുന്ന താരമാണ് ഇകാർഡിയെന്നും ഗോൾ നേടാൻ താരം മിടുക്കനാണെന്നും ടുഷേൽ അറിയിച്ചു. എംബാപ്പെയുടെയും കവാനിയുടെയും അഭാവത്തിൽ ഇരുവരുമാണ് തന്റെ പ്രതീക്ഷയെന്നും ടുഷേൽ അറിയിച്ചു.

ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ് : ” എംബാപ്പെയുടെയും കവാനിയുടെയും അഭാവത്തിൽ ഇകാർഡി വളരെ പ്രധാനപ്പെട്ട താരമാണ്. നല്ല രീതിയിൽ താരത്തിന് കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ചെടുത്തോളം ഒരു ഭയവും തോന്നാത്ത കളിക്കാരനാണ് അദ്ദേഹം. മുന്നേറ്റപരമായും പ്രതിരോധപരമായും വിശ്വസിക്കാവുന്ന ഒരു താരമാണ്. അദ്ദേഹത്തിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ മതിപ്പ് തോന്നിയ താരമാണ് നെയ്മർ. നെയ്മറുടെ മേൽ സമ്മർദ്ദം ചെലുത്തുക എന്നുള്ളത് നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമാണ്. സമ്മർദ്ദഘട്ടങ്ങളിൽ അദ്ദേഹത്തെ നന്നായി ഉപയോഗിക്കാൻ ടീമിന് കഴിയും. കൂടാതെ എംബാപ്പെക്ക് കുറച്ചു സമയമെങ്കിലും കളിക്കാൻ കഴിഞ്ഞാൽ ഞാൻ അതീവസന്തോഷവാനാകും ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *