സമ്പൂർണപ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച് മെസ്സി, ബാഴ്സ അഞ്ചടിച്ച മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിൽ രണ്ടാം പകുതിയിലാണ് ബാഴ്സയുടെ വിശ്വരൂപം കണ്ടത്. നാലു ഗോളുകളാണ് രണ്ടാം പകുതിയിൽ അടിച്ചു കയറ്റിയത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മെസ്സി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൂടാതെ ഫാറ്റിയും ഡെംബലെയും ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കൂട്ടീഞ്ഞോ, പെഡ്രി എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. ഇന്നലത്തെ മത്സരത്തിൽ മെസ്സി നടത്തിയ സമ്പൂർണപ്രകടനമാണ് എന്നാണ് ഹൂ സ്‌കോർഡ് ഡോട്ട് കോം അവകാശപ്പെടുന്നത്. പത്താണ് ഹൂ സ്‌കോർഡ് ഡോട്ട് കോം മെസ്സിക്ക് നൽകിയിരിക്കുന്ന റേറ്റിംഗ്. 7.23 ആണ് ബാഴ്‌സയുടെ മുഴുവൻ പ്രകടനത്തിനും അവർ നൽകിയിരിക്കുന്ന റേറ്റിംഗ്. താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME!
— FC Barcelona (@FCBarcelona) October 20, 2020
5️⃣ Barça
1️⃣ Ferencváros pic.twitter.com/8ABv8uszOA
എഫ്സി ബാഴ്സലോണ : 7.23
ലയണൽ മെസ്സി : 10
അൻസു ഫാറ്റി : 8.5
ഫിലിപ്പെ കൂട്ടീഞ്ഞോ : 7.8
ട്രിൻക്കാവോ : 7.1
ഫ്രങ്കി ഡിജോങ് : 7.8
മിറലം പ്യാനിക്ക് : 6.8
സെർജിനോ ഡെസ്റ്റ് : 6.8
ക്ലമന്റ് ലെങ്ലെറ്റ് : 7.1
ജെറാർഡ് പിക്വേ : 5.9
സെർജി റോബെർട്ടോ : 7.6
നെറ്റൊ : 6.4
പെഡ്രി : 7.4-സബ്
റൊണാൾഡ് അരൗഹോ : 6.2-സബ്
സെർജിയോ ബുസ്ക്കെറ്റ്സ് : 6.3-സബ്
ജൂനിയർ ഫിർപ്പോ : 6.4-സബ്
ഉസ്മാൻ ഡെംബലെ : 7.7-സബ്
#Culers, it's time to play 𝚁𝙰𝚃𝙴 𝚃𝙷𝙴 𝙶𝙰𝙼𝙴!
— FC Barcelona (@FCBarcelona) October 20, 2020
▶️ https://t.co/ihO6uvT3bf pic.twitter.com/lNAHzBvSTr