വീണ്ടും പൊട്ടി, ചാമ്പ്യൻസ് ലീഗിനോട് ബൈ ബൈ പറഞ്ഞ് PSG!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിലും വമ്പൻമാരായ പിഎസ്ജിക്ക് പരാജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടത്. രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പിഎസ്ജി തോൽവി അറിയുകയും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല.എന്നാൽ 61ആം മിനുട്ടിൽ ബയേൺ ലീഡ് നേടുകയായിരുന്നു.ഗോറട്സ്ക്കയുടെ അസിസ്റ്റിൽ നിന്നും മുൻ പിഎസ്ജി താരമായിരുന്നു ചോപോ മോട്ടിങ് ആണ് ഗോൾ കണ്ടെത്തിയത്.
PSG HAVE BEEN ELIMINATED FROM THE CHAMPIONS LEAGUE IN THE ROUND OF 16 😱😱 pic.twitter.com/6ErJ7VaTxs
— ESPN FC (@ESPNFC) March 8, 2023
പിന്നാലെ 89ആം മിനിട്ടിൽ ഗ്നാബ്രി കൂടി ഗോൾ നേടിയതോടുകൂടി ബയേൺ വിജയം ഉറപ്പിക്കുകയായിരുന്നു.കാൻസെലോയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്. ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ നിന്നും പ്രീ ക്വാർട്ടറിൽ തന്നെ പുറത്ത് പോകാനായിരുന്നു പിഎസ്ജിയുടെ വിധി.ഇതോടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ക്ലബ്ബിന്റെ സ്വപ്നം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.