വീണ്ടും തോൽവി ഏറ്റുവാങ്ങി ലിവർപൂൾ,റയൽ മാഡ്രിഡ് ക്വാർട്ടറിൽ.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിലും റയൽ മാഡ്രിഡ് വിജയം നേടി. കരുത്തരായ ലിവർപൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഇതോടെ അഗ്രിഗേറ്റിൽ 6-2 ന്റെ വിജയം നേടിയ റയൽ രാജകീയമായി തന്നെ ക്വാർട്ടറിൽ പ്രവേശിച്ചു.
ആദ്യപാദത്തിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആൻഫീൽഡിൽ വച്ച് റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയിരുന്നു.അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ലിവർപൂളിന് ഒരു വലിയ തിരിച്ചുവരവ് അത്യാവശ്യമായിരുന്നു.എന്നാൽ ഒന്നും സംഭവിച്ചില്ല.ഒരു ഗോൾ പോലും നേടാൻ ലിവർപൂളിന് സാധിക്കാതെ വരികയായിരുന്നു.
🔴 Liverpool’s last 8 games against Real Madrid in the Champions League:
— SPORTbible (@sportbible) March 15, 2023
❌ 0-3
❌ 1-0
❌ 1-3
❌ 3-1
🤝 0-0
❌ 0-1
❌ 2-5
❌ 1-0
The wait for revenge continues 😬 pic.twitter.com/DPMCdme7Gr
മത്സരത്തിന്റെ 78ആം മിനുട്ടിലാണ് ബെൻസിമ റയലിന്റെ ഗോൾ നേടിയത്. ബോക്സിനകത്ത് വെച്ച് വിനീഷ്യസ് നീക്കി നൽകിയ ബോൾ ബെൻസിമ ഗോളാക്കി മാറ്റുകയായിരുന്നു.ഈ ഗോളാണ് ഇന്നലെ റയലിന് വിജയം സമ്മാനിച്ചത്.
അതേസമയം മറ്റൊരു മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിട്ടുണ്ട്.വിക്ടർ ഒസിംഹൻ ഇരട്ട ഗോളുകളുമായി ഒരിക്കൽ കൂടി തിളങ്ങുകയായിരുന്നു. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 5 ഗോളുകൾക്കാണ് നാപോളി ഇപ്പോൾ വിജയം സ്വന്തമാക്കിയിട്ടുള്ളത്.