വിയ്യാറയലിനെ കീഴടക്കി,സൂപ്പർ കപ്പിൽ മുത്തമിട്ട് ചെൽസി!
യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ സ്പാനിഷ് കരുത്തരായ വിയ്യാറയലിനെ കീഴടക്കി ചെൽസിക്ക് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചെൽസി വിജയം കരസ്ഥമാക്കിയത്.നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. പെനാൽറ്റിയിൽ 6-5 എന്ന സ്കോറിനാണ് ചെൽസി വിയ്യാറയലിനെ കീഴടക്കിയത്.ചെൽസി ഗോൾകീപ്പർ കെപ ടീമിന്റെ രക്ഷകനാവുകയായിരുന്നു.
Super Chelsea ✅
— Chelsea FC (@ChelseaFC) August 11, 2021
Super Cup ✅
UP THE CHELS! 🔵 pic.twitter.com/5R9wSg7Nx1
മത്സരത്തിന്റെ 27-ആം മിനുട്ടിൽ ചെൽസിയാണ് ലീഡ് നേടിയത്.ഹാവെർട്സിന്റെ അസിസ്റ്റിൽ നിന്നും സിയെച്ചാണ് ഗോൾ കണ്ടെത്തിയത്.എന്നാൽ 73-ആം മിനുട്ടിൽ വിയ്യാറയൽ ഇതിന് മറുപടി നൽകി.ജെറാർഡ് മൊറീനോയാണ് ഗോൾ നേടിയത്. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അതിന് ശേഷമാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ചെൽസിയുടെ ആദ്യ പെനാൽറ്റി എടുത്ത ഹാവെർട്സിന് പിഴച്ചുവെങ്കിലും പിന്നീട് വന്നവർ എല്ലാം ഗോളാക്കി മാറ്റുകയായിരുന്നു.എന്നാൽ വിയ്യാറയൽ താരങ്ങളായ ഐസ മണ്ടി,റൗൾ അൽബിയോൾ എന്നിവർക്ക് പിഴക്കുകയായിരുന്നു. ഇതോടെ ചെൽസി കിരീടത്തിൽ മുത്തമിട്ടു.