വിനീഷ്യസ് തിളങ്ങി,ബയേണിനെ പൂട്ടി റയൽ മാഡ്രിഡ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടം സമനിലയിൽ കലാശിച്ചു. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരമാണ് സമനിലയിൽ കലാശിച്ചിട്ടുള്ളത്.ബയേണിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ഇനി രണ്ടാം പാദം റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുക.
മത്സരത്തിന്റെ തുടക്കം തൊട്ടേ ബയേൺ മ്യൂണിക്ക് ആക്രമണ ശൈലി പുറത്തെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും റയലിന്റെ ഗോൾ മുഖത്ത് ഭീഷണി ഉണ്ടായിരുന്നു. പക്ഷേ ആദ്യ ഗോൾ റയൽ മാഡ്രിഡ് വിനീഷ്യസ് ജൂനിയറിലൂടെ സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ 24ആം മിനുട്ടിൽ ക്രൂസിന്റെ ഒരു അസാമാന്യമായ പാസിൽ നിന്നാണ് വിനി ഗോൾ കണ്ടെത്തിയത്.
This Kroos pass to Vinícius’s goal from this angle is just incredible. pic.twitter.com/3RxI5yS3IV
— 𝙇𝘽𝙕 (@losblancoszone) April 30, 2024
ഈ ഗോളിന് രണ്ടാം പകുതിയിലാണ് ബയേൺ മറുപടി നൽകിയത്. ഒരു പവർഫുൾ ഷോട്ടിലൂടെ സനെ 53ആം മിനുട്ടിൽ ഗോൾ നേടുകയായിരുന്നു. പിന്നീട് 57ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കെയ്ൻ ഗോളാക്കിയതോടെ റയൽ മാഡ്രിഡ് പുറകിൽ പോയി. പക്ഷേ 83ആം മിനുട്ടിൽ വിനീഷ്യസ് നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് സമനില സ്വന്തമാക്കുകയായിരുന്നു. ഏതായാലും സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.