വിനീഷ്യസ് കുതിക്കുന്നു,ലക്ഷ്യം ബാലൺഡി’ഓർ തന്നെ!

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഈ സീസണിലും കാര്യങ്ങൾ അങ്ങനെ തന്നെയാണ്.റയൽ മാഡ്രിഡ് 2 കിരീടങ്ങൾ ഇത്തവണ നേടിക്കഴിഞ്ഞു. ആ രണ്ട് കിരീട നേട്ടങ്ങളിലും തന്റേതായ പങ്കുകൾ വിനീഷ്യസ് ജൂനിയർ വഹിച്ചു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷക്കാലമായി ചാമ്പ്യൻസ് ലീഗിൽ അസാധാരണമായ പ്രകടനം പുറത്തെടുക്കുന്ന വ്യക്തിയാണ് വിനീഷ്യസ് ജൂനിയർ. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയൽ മാഡ്രിഡിന് സാധിക്കുകയാണെങ്കിൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ ഉള്ള താരങ്ങളിൽ ഒരാൾ വിനീഷ്യസ് തന്നെയായിരിക്കും. കൂടാതെ ബ്രസീലിനൊപ്പം കോപ അമേരിക്ക ടൂർണ്ണമെന്റും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.അവിടെയും മികച്ച പ്രകടനം അദ്ദേഹം നടത്തേണ്ടതുണ്ട്.

2022ൽ 22 ഗോളുകളും 20 അസിസ്റ്റുകളും നേടിയ വിനീഷ്യസ് ബാലൺഡി’ഓർ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം 23 ഗോളുകളും 21 അസിസ്റ്റുകളും വിനി ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഈ സീസണിൽ അദ്ദേഹം ഇപ്പോൾ 21 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കുറച്ച് മത്സരങ്ങൾ കൂടി അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. ചുരുക്കത്തിൽ ഇത്തവണയും ബാലൺഡി’ഓർ പോരാട്ടത്തിൽ മുൻപന്തിയിൽ വിനീഷ്യസ് ഉണ്ടാകും.

ചാമ്പ്യൻസ് ലീഗിലെ അദ്ദേഹത്തിന്റെ ചില കണക്കുകൾ കൂടി പരിശോധിക്കാം. കഴിഞ്ഞ മൂന്ന് ചാമ്പ്യൻസ് ലീഗുകളിലായി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചതാരം വിനിയാണ്. 31 ഗോളുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ അസിസ്റ്റുകളും ഏറ്റവും കൂടുതൽ ഡിസിസീവ് പാസുകളും ഏറ്റവും കൂടുതൽ സക്സസ്ഫുൾ ഡ്രിബിളുകളും നേടിയ താരം വിനീഷ്യസ് ജൂനിയർ തന്നെയാണ്. 15 അസിസ്റ്റുകളും 66 ഡിസിസീവ് പാസുകളും 101 ഡ്രിബിളുകളും അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ മാത്രമായി സ്വന്തമാക്കിയിട്ടുണ്ട്.ഇതൊക്കെ താരത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഒന്നാണ്.

ബാലൺഡി’ഓർ നേടണമെങ്കിൽ ആദ്യം റയലിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടണം. പിന്നീട് ബ്രസീലിനോടൊപ്പം കോപ അമേരിക്ക കിരീടവും നേടണം. എന്നാൽ വലിയ സാധ്യതകൾ ഈ സൂപ്പർ താരത്തിന് അവശേഷിക്കും.വെല്ലുവിളിയാണ് സഹതാരമായ ജൂഡ് ബെല്ലിങ്ങ്ഹാം മാത്രമായിരിക്കും ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *