വിനീഷ്യസിന്റെ മികവിൽ റയൽ, അത്ലറ്റിക്കോ വെല്ലുവിളി മറികടന്ന് ലിവർപൂൾ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയലിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഷാക്തറിനെയാണ് റയൽ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയനായകൻ.കരിം ബെൻസിമ, റോഡ്രിഗോ എന്നിവർ റയലിന് വേണ്ടി ഓരോ ഗോളുകൾ നേടിയപ്പോൾ ക്രിറ്റ്സോവിന്റെ ഓൺ ഗോളും റയലിന് തുണയായി.ജയത്തോടെ റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റാണ് റയലിന്റെ സമ്പാദ്യം.
🏁 FP: @FCShakhtar_eng 0-5 @realmadriden
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 19, 2021
⚽ Kryvtsov (og) 37', @vinijr 51', 53', @RodrygoGoes 65', @Benzema 90'+1'#Emirates | #UCL pic.twitter.com/jOpmgBkinX
അതേസമയം ഇന്നലെ നടന്ന മറ്റൊരു വമ്പൻ പോരാട്ടത്തിൽ ലിവർപൂളിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡിന്റെ വെല്ലുവിളിയാണ് ലിവർപൂൾ മറികടന്നത്.മത്സരത്തിന്റെ എട്ടാം മിനുട്ടിൽ സലായിലൂടെയും 13-ആം മിനുട്ടിൽ കെയ്റ്റയിലൂടെയും ലിവർപൂൾ ലീഡ് നേടിയിരുന്നു. എന്നാൽ പിന്നീട് അത്ലറ്റിക്കോ തിരിച്ചടിക്കുകയായിരുന്നു.20,34 മിനിറ്റുകളിൽ അന്റോയിൻ ഗ്രീസ്‌മാൻ ഗോൾ നേടിയപ്പോൾ മത്സരം 2-2 ന്റെ സമനിലയിലായി.എന്നാൽ 52-ആം മിനിറ്റിൽ ഗ്രീസ്‌മാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് അത്ലറ്റിക്കോക്ക് തിരിച്ചടിയായി.തുടർന്ന് 78-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സലാ ലക്ഷ്യം കണ്ടതോടെ മത്സരത്തിൽ ലിവർപൂൾ വിജയം ഉറപ്പിക്കുകയായിരുന്നു.
𝗚𝗘𝗧. 𝗜𝗡. ✊ pic.twitter.com/Mfrhtqvtya
— Liverpool FC (@LFC) October 19, 2021
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്നും വിജയിച്ച ലിവർപൂളാണ് ഗ്രൂപ്പിൽ ഒന്നാമത്.രണ്ടാമതുള്ള അത്ലറ്റിക്കോയുടെ സമ്പാദ്യം നാല് പോയിന്റാണ്.അതേസമയം എസി മിലാന് പോയിന്റുകൾ നേടാൻ ഒന്നും സാധിച്ചിട്ടില്ല.