വലിയ ക്ലബ്ബുകളോട് കാലിടറുന്നു, ബാഴ്സക്ക് പിഎസ്ജി പണി കൊടുക്കുമോ?

ഈ സീസണിന്റെ തുടക്കത്തിൽ നിറംമങ്ങിയ ബാഴ്സ തുടർന്നിങ്ങോട്ട് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സെവിയ്യയോട് തോൽവി വഴങ്ങിയത് അതിന് അപവാദമായി.ഏതായാലും ഈ സീസണിലെ ബാഴ്സയുടെ പ്രകടനങ്ങൾ എടുത്തു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. വലിയ ക്ലബുകളോട് കാലിടറുന്ന ബാഴ്‌സയെയാണ് കാണാൻ സാധിക്കുക. പ്രത്യേകിച്ച് ലാലിഗയിൽ ഉള്ള വമ്പൻ ക്ലബുകളോടെല്ലാം ബാഴ്‌സ പരാജയമറിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ നേടിയ 2-0 യുടെ ജയം മാറ്റി നിർത്തിയാൽ പലപ്പോഴും വമ്പൻ ക്ലബുകളോട് പരാജയപ്പെട്ടിരിക്കുകയാണ് ബാഴ്സ.ഒടുവിൽ സെവിയ്യയോടാണ് ബാഴ്സ പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചത്.

അതിന് മുമ്പ് പരാജയമറിഞ്ഞത് സൂപ്പർ കപ്പ് ഫൈനലിലായിരുന്നു. താരതമ്യേന കരുത്തരായ അത്ലെറ്റിക്ക് ക്ലബാണ് ബാഴ്‌സയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.അതിന് മുമ്പ് ബാഴ്‌സ തോറ്റത് യുവന്റസിനോടായിരുന്നു. ആദ്യപാദത്തിൽ 2-0 വിജയം നേടിയെങ്കിലും രണ്ടാം പാദത്തിൽ ക്യാമ്പ് നൗവിൽ 3-0 എന്ന സ്കോറിനാണ് ബാഴ്സ തകർന്നടിഞ്ഞത്.അതിന് മുമ്പ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലെറ്റിക്കോ മാഡ്രിഡിനോട് ബാഴ്‌സ തോറ്റിരുന്നു.1-0 എന്ന സ്കോറിനായിരുന്നു പരാജയം രുചിച്ചത്.ഈ സീസണിലെ എൽ ക്ലാസിക്കോയിലും ബാഴ്സ പരാജയപ്പെട്ടു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെട്ടത്. ചുരുക്കത്തിൽ നല്ല എതിരാളികളെ ലഭിച്ചപ്പോഴെല്ലാം ബാഴ്‌സ തോറ്റിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെയാണ് ബാഴ്‌സ നേരിടേണ്ടത്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ പിഎസ്ജി വഴിമുടക്കുമെന്ന് ബാഴ്‌സ ആരാധകർ ഭയപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *