ലുനിൻ രക്ഷകൻ,സിറ്റിയെ പുറത്താക്കി റയൽ,ആഴ്സണലും പുറത്ത്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടി വമ്പൻമാരായ റയൽ മാഡ്രിഡ്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കിയത്.ഇതോട് കൂടി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. അതേസമയം ആഴ്സണലിനെ പരാജയപ്പെടുത്തിക്കൊണ്ട് ബയേൺ മ്യൂണിക്കും സെമിഫൈനലിൽ എത്തിയിട്ടുണ്ട്.
ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചായിരുന്നു മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. എന്നാൽ രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുത്തു. പിന്നീട് നിശ്ചിത സമയത്തും അധികസമയത്തും ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ ഇരുപാദങ്ങളിലുമായി 4-4 എന്ന നിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ഷൂട്ടൗട്ടിലേക്ക് പോയത്.
Carlo Ancelotti’s reaction to Real Madrid winning the penalty shootout.
— TC (@totalcristiano) April 17, 2024
The calmest man in the stadium. 😂🤍pic.twitter.com/LxkUCaJNhz
റയൽ മാഡ്രിഡ് ഗോൾകീപ്പർ ലുനിനാണ് ഇവിടുത്തെ ഹീറോ. രണ്ട് പെനാൽറ്റികൾ അദ്ദേഹം തടഞ്ഞിട്ടു.ബെർണാഡോ സിൽവ,കൊവാസിച്ച് എന്നിവരാണ് പെനാൽറ്റികൾ പാഴാക്കിയത്.ലൂക്ക മോഡ്രിച്ച് പെനാൽറ്റി പാഴാക്കിയെങ്കിലും റയൽ മാഡ്രിഡ് വിജയിക്കുകയായിരുന്നു.
Antonio Rüdiger:
— B/R Football (@brfootball) April 17, 2024
Kept Haaland scoreless over two legs and converted the penalty to send Real Madrid into the semifinals 🫡 pic.twitter.com/2y0PmWK1VO
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബയേൺ സ്വന്തം മൈതാനത്ത് വച്ചുകൊണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ പരാജയപ്പെടുത്തുകയായിരുന്നു.കിമ്മിച്ച് നേടിയ ഗോളാണ് അവർക്ക് തുണയായത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 3-2 ന്റെ വിജയം ബയേൺ കരസ്ഥമാക്കി.ഇനി ബയേണും സെയൽ മാഡ്രിഡും തമ്മിലാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുക. മറ്റൊരു മത്സരത്തിൽ പിഎസ്ജിയും ബോറൂസിയായും തമ്മിൽ ഏറ്റുമുട്ടും.