ലീഗുകളുടെ ഭാവി, യുവേഫ തീരുമാനത്തിലേക്ക്

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തിവെച്ച ലീഗുകളുടെ ഭാവിയിൽ അന്തിമതീരുമാനം എടുക്കാൻ യുവേഫ. തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തിൽ ലീഗുകളുടെ ഭാവിയെ പറ്റി യുവേഫ നടപടികൾ കൈകൊണ്ടേക്കും യൂറോപ്യൻ ക്ലബ്‌ അസോസിയേഷനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ലീഗുകളുടെ ഭാവി തീരുമാനിക്കുക. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരടങ്ങുന്ന പത്ത് പ്രീമിയർ ലീഗ് ക്ലബുകളും അഞ്ച് സ്കോട്ടിഷ് ക്ലബുകളും ഈ അസോസിയേഷനിൽ അംഗങ്ങളാണ്. ഇതിനാൽ തന്നെ ഈ ലീഗുകളുടെ കാര്യത്തിൽ ഉടൻ തന്നെ നടപടികൾ കൈകൊണ്ടേക്കും.

നിലവിൽ സിരി എയും ലാലിഗയും ബുണ്ടസ്ലിഗയും പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ക്ലബുകൾ എല്ലാം തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ടോപ് ഫൈവ് ലീഗിലെ പ്രമുഖരായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കാര്യത്തിൽ ഇത് വരെ പുരോഗതിയും ഉണ്ടായിട്ടില്ല. പ്രീമിയർ ലീഗിലെ അവസാനസ്ഥാനക്കാരായ ചില ക്ലബുകൾക്ക് ലീഗ് പുനരാരംഭിക്കുന്നതിനോട് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുവേഫയുടെ നിർദേശം എന്തെന്നാൽ കഴിവതും ലീഗ് പുനരാരംഭിക്കണം എന്ന് തന്നെയാണ്. നിലവിൽ ഫ്രാൻസും നെതർലാൻഡ്‌സും അവരുടെ ലീഗുകൾ ഉപേക്ഷിച്ചു കഴിഞ്ഞു. ജൂലൈ 31 വരെ എല്ലാ സ്പോർട്സ് ഇവെന്റുകളും റദ്ധാക്കി കൊണ്ട് ഉത്തരവിട്ട ബെൽജിയത്തിലും ലീഗിന്റെ ഭാവി അവതാളത്തിലാണ്. മെയ് പതിനഞ്ചിന് ഇത് സംബന്ധിച്ചു തീരുമാനമെടുക്കാൻ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇത്കൂടാതെ യുവേഫയുടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവകളെ കുറിച്ചും അന്തിമതീരുമാനം യുവേഫ കൈകൊണ്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *