ലിവർപൂളുകളാരുടെ സപ്പോർട്ട് റയലിനുണ്ടാവും : ആഞ്ചലോട്ടി പറയുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ലിവർപൂൾ നഗരത്തിലെ തന്നെ ക്ലബ്ബായ എവെർട്ടൻ ലിവർപൂൾ എഫ്സിയുടെ വലിയ എതിരാളികളാണ്. അതിന്റെ ആവേശം പലപ്പോഴും മെഴ്സിസൈഡ് ഡെർബിയിലും കാണാറുണ്ട്. കഴിഞ്ഞ സീസണിൽ എവെർടണിന്റെ പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടി നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനാണ്. അതുകൊണ്ടുതന്നെ ലിവർപൂൾ നഗരത്തിലെ എവെർട്ടൺ ആരാധകരുടെ പിന്തുണ റയലിന് ഉണ്ടാവുമെന്നുള്ള കാര്യത്തിൽ ആഞ്ചലോട്ടിക്ക് സംശയമില്ല.ഇതേ കുറിച്ച് ആഞ്ചലോട്ടി പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 28, 2022
” എവെർട്ടൻ ആരാധകർ ഈ ഫൈനൽ മത്സരത്തിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യുമെന്നുള്ള കാര്യം എനിക്കുറപ്പാണ്.ലിവർപൂളും എവെർടണും തമ്മിൽ വലിയ ഒരു റൈവൽറിയാണ് നിലനിൽക്കുന്നത്. ലിവർപൂളിൽ എവെർടണോപ്പം പ്രവർത്തിച്ചിരുന്ന സമയത്ത് എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായിട്ടുണ്ട്. തീർച്ചയായും അവർ എന്നെ സപ്പോർട്ട് ചെയ്യുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.
എവെർടണിന്റെ ചില ഇതിഹാസ താരങ്ങൾ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2018-ലെ തോൽവിക്ക് പ്രതികാരം വീട്ടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലിവർപൂൾ ഉള്ളത്.