ലിവർപൂളിനെതിരെയുള്ള ടാക്ടിക്സ് എന്താണ്? വെളിപ്പെടുത്തി ആഞ്ചലോട്ടി!
വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയലിന്റെ എതിരാളികൾ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളാണ്. ഈ വരുന്ന ഇരുപത്തിയെട്ടാം തിയ്യതി രാത്രി ഇന്ത്യൻ സമയം 12:30-നാണ് കലാശപ്പോരാട്ടം അരങ്ങേറുക.വിയ്യാറയലിനെ കീഴടക്കി കൊണ്ടാണ് ലിവർപൂൾ ഫൈനലിൽ എത്തിയതെങ്കിൽ സിറ്റിയെ പരാജയപ്പെടുത്തിയാണ് റയൽ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
ഏതായാലും ലിവർപൂളിനെതിരെയുള്ള മത്സരത്തിലെ ടാക്ടിക്സ് എന്തൊക്കെയായിരിക്കുമെന്നുള്ളത് റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് എതിരാളികളിൽ നന്നായി പ്രഷർ ചെലുത്തുമെന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 14, 2022
” ഞങ്ങൾ 4-3-3 എന്ന ഫോർമേഷനായിരിക്കും ഉപയോഗിക്കുക. പക്ഷേ അത് ചില സമയങ്ങളിൽ 4-4-2 എന്ന രീതിയിലേക്ക് മാറും.ഒരു നിശ്ചിത ഫോർമേഷൻ എപ്പോഴും വേണമെന്ന് ഞാൻ കരുതുന്നില്ല. ചില സമയങ്ങളിൽ അവരിൽ ഞങ്ങൾ നന്നായി പ്രഷർ ചെലുത്തും.ഞങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെയ്തതുപോലെ.4-3-3 എന്ന രീതിയിൽ നിന്നും 4-4-1-1 എന്ന രീതിയിലേക്ക് മാറാനും ഞങ്ങൾക്ക് സാധിക്കും.ഐഡിയകളിൽ ഒരുപാട് മാറ്റങ്ങൾ ഒന്നും ഞങ്ങൾ വരുത്തുകയില്ല.അവരിൽ പ്രഷർ ചെലുത്തുന്ന കാര്യത്തിലും അതുപോലെതന്നെ പ്രതിരോധിക്കുന്ന കാര്യത്തിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ഞങ്ങൾ വരുത്തുക” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
2018-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തിയ റയൽ കിരീടം ചൂടുകയായിരുന്നു..