ലയണൽ മെസ്സിയെ എങ്ങനെ തടയും? പദ്ധതികൾ വ്യക്തമാക്കി ബയേൺ പരിശീലകൻ!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ രണ്ടു വമ്പൻമാരാണ് ഏറ്റുമുട്ടുന്നത്.ബയേണും പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ കണ്ണും കാതും പാർക്ക് ഡെസ് പ്രിൻസസിലേക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

ലയണൽ മെസ്സി ഇന്നലെ പിഎസ്ജിയുടെ സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം ഈ മത്സരത്തിൽ കളിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ സാന്നിധ്യം ബയേണിന് വെല്ലുവിളി ഉയർത്തും. മെസ്സിയെ എങ്ങനെയാണ് തടയുക എന്നുള്ള പദ്ധതികൾ ഇപ്പോൾ ബയേൺ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ ടീമായി കൊണ്ട് ഒരുമിച്ച് തടയും എന്നാണ് ബയേൺ കോച്ച് പറഞ്ഞിട്ടുള്ളത്.

” ലയണൽ മെസ്സിയെ തടയുന്നതിന് ഒറ്റ വഴിയെ ഉള്ളൂ,അദ്ദേഹത്തെ ടീമായി ഒരുമിച്ച് നിന്നുകൊണ്ട് തടയുക എന്നുള്ളതാണ്. മെസ്സിയിലേക്ക് എത്തുന്ന പാസുകളെ ഞങ്ങൾ കട്ട് ചെയ്യേണ്ടതുണ്ട്. കൂടാതെ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും അവർക്കുണ്ട്. അതിനുപുറമേ വളരെയധികം വേഗതയുള്ള രണ്ട് വിങ് ബാക്ക്മാരും അവർക്കുണ്ട്. ഒരുപാട് ടാലന്റ് ഉള്ള താരങ്ങളാണ് അവരുടെ ടീമിൽ ഉള്ളത്” ഇതാണ് ബയേൺ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ഇന്ന് ബയേണിന് വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പിഎസ്ജി പരാജയപ്പെട്ടിരുന്നു. അതിൽ നിന്ന് ഒരു തിരിച്ചു വരവ് സംഭവിക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയിച്ചേ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *