ലക്ഷ്യം കിരീടം നിലനിർത്തൽ,UCL ൽ സിറ്റി ഇന്നിറങ്ങുന്നു,സാധ്യത ഇലവൻ ഇതാ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർഗ്രേഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ പെപ് ഗാർഡിയോളക്കും സംഘത്തിനും സാധിച്ചിരുന്നു. ആ കിരീടം നിലനിർത്തുക എന്നുള്ളതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം. ഇതേക്കുറിച്ച് പരിശീലകനായ പെപ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ മത്സരം ഞങ്ങളുടെ ആദ്യത്തെ സ്റ്റെപ്പ് ആണ്.മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ വേണ്ടി തന്നെയാണ് ഞങ്ങൾ ശ്രമിക്കുക. ഞങ്ങൾ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടി എന്നത് ശരിയാണ്.പക്ഷേ അതുകൊണ്ട് കാര്യമില്ല. ഇനിയും ഒരുപാട് നേടണം. കന്നി കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി ചാമ്പ്യൻസ് ലീഗ് നേടുക എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരല്പം എളുപ്പമുള്ള കാര്യമായിരിക്കും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കും എന്നത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്.യുവേഫ ഒരു പോസിബിൾ ലൈനപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിങ്ങനെയാണ്.
The countdown is on! ⏳ pic.twitter.com/V6ZJ7KFV8O
— Manchester City (@ManCity) September 18, 2023
Ederson; Walker, Akanji, Rúben Dias, Gvardiol; Rodri; Foden, Bernardo Silva, Doku; Álvarez, Haaland.. ഇതാണ് ഒരു സാധ്യത ഇലവൻ.
പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.കളിച്ച എല്ലാ മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.ഒരു വമ്പൻ വിജയമായിരിക്കും ഇന്നത്തെ മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രെഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യം വെക്കുന്നത്.