റെഡ് കാർഡുകളും പെനാൽറ്റിയും എംബപ്പേയും,ബാഴ്സയുടെ ശവമടക്ക് നടത്തി പിഎസ്ജി!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവിസ്മരണീയ തിരിച്ചുവരവ് നടത്തി പിഎസ്ജി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അവർ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. ആദ്യപാദത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി ബാഴ്സയുടെ സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ തിരിച്ച് വരികയായിരുന്നു.നാലിനെതിരെ ആറു ഗോളുകൾക്കാണ് പിഎസ്ജി ഇരുപാദങ്ങളിലുമായി വിജയിച്ച് കയറിയത്.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്സലോണ മുന്നിൽ എത്തുകയായിരുന്നു.എന്നാൽ മത്സരത്തിന്റെ 29ആം മിനിട്ടിൽ റൊണാൾഡ് അറൗഹോ റെഡ് കാർഡ് കണ്ടു പുറത്തു പോയത് ബാഴ്സലോണക്ക് തിരിച്ചടിയായി. മത്സരത്തിന്റെ ഗതി അവിടം മാറുകയായിരുന്നു.
MBAPPE SENDS PSG TO THE CHAMPIONS LEAGUE SEMIFINALS AT BARCELONA'S EXPENSE.
— B/R Football (@brfootball) April 16, 2024
Already endearing himself to his future club…😏 pic.twitter.com/a3UJPW1aVk
ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീറ്റിഞ്ഞ ഒരു തകർപ്പൻ ഗോൾ സ്വന്തമാക്കി. പിന്നീട് ബാഴ്സ പരിശീലകൻ ചാവിക്ക് മോശം പെരുമാറ്റത്തെ തുടർന്ന് റെഡ് കാർഡ് ലഭിക്കുകയായിരുന്നു.കൂടാതെ മറ്റൊരു സ്റ്റാഫിനും റെഡ് കാർഡ് ലഭിച്ചിട്ടുണ്ട്. മത്സരത്തിന്റെ 61ആം മിനുട്ടിൽ പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.ഡെമ്പലെയെ കൻസെലോ ഫൗൾ ചെയ്തതിനായിരുന്നു ആ പെനാൽറ്റി. അത് എംബപ്പേ ഗോളാക്കി മാറ്റി. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ എംബപ്പേ മറ്റൊരു ഗോൾകൂടി കണ്ടെത്തിയതോടെ ബാഴ്സ പരാജയം സമ്മതിച്ചു.
തോൽവിയോടെ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും പിഎസ്ജി സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.ഈ മത്സരത്തിലെ റഫറിയുടെ പല തീരുമാനങ്ങളും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.