റാമോസില്ല, ചാമ്പ്യൻസ് ലീഗിനുള്ള റയൽ മാഡ്രിഡ് സ്ക്വാഡ് പുറത്തു വിട്ടു !
പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരം സെർജിയോ റാമോസില്ലാതെ ചാമ്പ്യൻസ് ലീഗിനുള്ള റയൽ മാഡ്രിഡിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. ഇന്നലെയാണ് പരിശീലകൻ സിദാൻ പത്തൊൻപത് അംഗ സ്ക്വാഡ് പുറത്തു വിട്ടത്. പരിക്കേറ്റ സെർജിയോ റാമോസിന്റെ അഭാവം തന്നെയാണ് സ്ക്വാഡിലെ ശ്രദ്ദേയമായ കാര്യം. കഴിഞ്ഞ കാഡിസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ശനിയാഴ്ച്ച നടക്കുന്ന എൽ ക്ലാസിക്കോയിൽ തിരിച്ചു വരാനുള്ള ശ്രമത്തിലാണ് താരം. താരത്തിന്റെ അഭാവം റയലിനെ ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ കാഡിസിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങികൊണ്ടാണ് റയലിന്റെ വരവ്. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ ഷക്തർ ഡോണെസ്ക്കാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:25 നാണ് മത്സരം അരങ്ങേറുക. റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം.
Sergio Ramos has been left out of Real Madrid's squad to face Shakhtar in the Champions League tomorrow due to injury pic.twitter.com/5orTaaaFfb
— B/R Football (@brfootball) October 20, 2020
റയൽ മാഡ്രിഡിന്റെ സ്ക്വാഡ് താഴെ നൽകുന്നു.
Goalkeepers: Courtois, Lunin and Altube.
Defenders: E. Militão, R. Varane, Nacho, Marcelo and F. Mendy.
Midfielders: Kroos, Modrić, Casemiro, Valverde and Isco.
Attackers: Benzema, Asensio, Lucas V., Jović, Vini Jr. and Rodrygo.
📋 Our 19-man squad for the match against @FCShakhtar_eng!#RMUCL | #HalaMadrid pic.twitter.com/JFJP2jYJxz
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 20, 2020