റയലിനെ തകർത്ത് ചെൽസി, ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനൽ!
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ കരുത്തരായ റയലിനെ തകർത്തു വിട്ട് ചെൽസി ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 3-1 ന്റെ ജയമാണ് ചെൽസി നേടിയത്.ചെൽസിക്ക് വേണ്ടി ടിമോ വെർണർ, മാസോൺ മൗണ്ട് എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കാൻ ചെൽസിക്ക് സാധിച്ചു. ഒരു ഇംഗ്ലീഷ് ഫൈനലാണ് ചാമ്പ്യൻസ് ലീഗിൽ ആരാധകരെ കാത്തിരിക്കുന്നത്. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഇത്തവണത്തെ കിരീടത്തിനായി പോരടിക്കുക.
ℹ️ Thomas Tuchel making history:
— UEFA Champions League (@ChampionsLeague) May 5, 2021
First manager in competition history to reach the final in consecutive seasons with different clubs 👏
Only manager to face Real Madrid 6 times in the competition without suffering a defeat (W2 D4) 💪#UCL pic.twitter.com/uUPufRQPmy
മത്സരത്തിന്റെ 28-ആം മിനുട്ടിൽ ടിമോ വെർണറിലൂടെയാണ് ചെൽസി ലീഡ് നേടിയത്.കാന്റെ നടത്തിയ മുന്നേറ്റം ഹാവെർട്സ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ക്രോസ് ബാറിലിടിച്ചു മടങ്ങി വരികയായിരുന്നു. എന്നാൽ തക്കം പാർത്തിരുന്ന വെർണർ അത് വലയിലെത്തിച്ചു. ഈ ഗോളിന്റെ ലീഡിലാണ് ചെൽസി ആദ്യപകുതിയിൽ കളം വിട്ടത്. രണ്ടാം പകുതിയിൽ ചെൽസി ആക്രമണം കടുപ്പിക്കുകയായിരുന്നു. പലപ്പോഴും റയലിന്റെ ഗോൾ മുഖത്ത് ഭീതി വിതക്കാൻ ചെൽസിക്ക് കഴിഞ്ഞു. ഫലമായി 85ആം മിനിറ്റിൽ വീണ്ടും ചെൽസി ലീഡ് നേടി. പുലിസിച്ചിന്റെ അസിസ്റ്റിൽ നിന്ന് മാസോൺ മൗണ്ട് ആണ് ഗോൾ നേടിയത്. ഇതോടെ ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.
Manchester City 🆚 Chelsea 🔜
— UEFA Champions League (@ChampionsLeague) May 5, 2021
All you need to know about the 2021 #UCLfinal 👇#UCL