റയലിനെതിരെ മെസ്സി ഒരുപാട് ഗോളുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു : മാർക്കിഞ്ഞോസ്
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി റയലിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 1:30 ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി വിജയം നേടിയിരുന്നു.
ഏതായാലും ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ സാന്നിധ്യത്തെക്കുറിച്ച് പിഎസ്ജിയുടെ നായകനായ മാർക്കിഞ്ഞോസ് ചില പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്.റയലിനെതിരെ മെസ്സി കുറെ ഗോളുകൾ നേടുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞത്. മത്സരത്തിൽ മെസ്സി എന്ന പ്ലേ മേക്കറുടെ പ്രകടനം നിർണായകമാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.പ്രൈം വീഡിയോ സ്പോർട് ഫ്രാൻസിനോട് സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marquinhos Analyzes How Messi Has Been ‘Decisive’ As a Playmaker at PSG https://t.co/TC5JMWTUMy
— PSG Talk (@PSGTalk) March 7, 2022
” കളത്തിൽ ഒരുപക്ഷേ നിങ്ങൾ അദ്ദേഹത്തെ കാണണമെന്നില്ല.പക്ഷെ ടീമിലെ ഒരു നിർണായക താരമാണ് അദ്ദേഹം. വളരെ നിർണായകമായ പാസുകൾ മെസ്സി നൽകാറുണ്ട്.മെസ്സി ഒരു പ്രതിഭയാണ്.റയലിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഒരുപാട് ഗോളുകൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
ആദ്യപാദ മത്സരത്തിൽ റയലിനെതിരെ ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും ഈ ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ മെസ്സിയുടെ പേരിലുണ്ട്
ലീഗ് വണ്ണിലാവട്ടെ 10 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.