റയലിനെതിരെയുള്ള മത്സരത്തെ കുറിച്ച് നെയ്മറുടെ മൈൻഡ്സെറ്റ് എങ്ങനെ? പുതിയ റിപ്പോർട്ട്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് പിഎസ്ജിയുടെ എതിരാളികൾ.ഫെബ്രുവരി പതിനഞ്ചാം തീയതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.

ഈ മത്സരത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ കളിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.പരിക്ക് മൂലം നെയ്മർ കുറച്ചു കാലമായി കളത്തിനു പുറത്തായിരുന്നു.എന്നാൽ ഈയിടെ അദ്ദേഹം ചെറിയ രൂപത്തിലുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

ഏതായാലും നെയ്മറുടെ ഇപ്പോഴത്തെ മൈൻഡ്സെറ്റിനെ കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്തുവിട്ടിട്ടുണ്ട്.അതായത് റയലിനെതിരെയുള്ള മത്സരം കളിക്കാനാവുമെന്നുള്ള കാര്യത്തിൽ നെയ്മർ ശുഭാപ്തിവിശ്വാസിയാണ് എന്നാണ് ഇവരുടെ കണ്ടെത്തൽ.നെയ്മറിന്റെ ആങ്കിളിന് ഇപ്പോൾ വേദനയില്ലെന്നും റയലിനെതിരെയുള്ള മത്സരത്തിന് പൂർണ്ണ സജ്ജനാവാൻ കഴിയുമെന്നുമാണ് നെയ്മർ വിശ്വസിക്കുന്നത്.

അതേസമയം പിഎസ്ജി താരത്തിന്റെ പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.ഓട്ടത്തിന്റെ ഫസ്റ്റ് സൈക്കിൾ നെയ്മർ ജൂനിയർ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി കൂടുതൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന്റെ ബാക്കിയുള്ള പരിശീലനമുറകൾ നിശ്ചയിക്കുമെന്നാണ് ഇപ്പോൾ പിഎസ്ജി അറിയിച്ചിരിക്കുന്നത്.

ഏതായാലും നെയ്മർ ഉണ്ടാവുകയാണെങ്കിൽ അത് പിഎസ്ജിക്ക് വലിയ മുതൽക്കൂട്ടാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.ഈ സീസണിൽ 4 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ് നെയ്മർ കളിച്ചിട്ടുള്ളത്.അതിൽ നിന്നും ശരാശരി 1.5 കീ പാസുകൾ ഓരോ മത്സരത്തിലും നെയ്മർ ജൂനിയർ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *