രണ്ടാം പാദത്തിൽ തിരിച്ചുവരും :ബൊറൂസിയക്ക് മുന്നറിയിപ്പുമായി എൻറിക്കെ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് ബൊറൂസിയ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഫുൾക്രഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ രണ്ട് ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.പക്ഷേ പിഎസ്ജിയുടെ വെല്ലുവിളി ബൊറൂസിയ മറികടക്കുകയായിരുന്നു.

രണ്ടാം പാദ മത്സരം പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് നടക്കുക.ആ മത്സരത്തിൽ തിരിച്ചു വരാൻ സാധിക്കും എന്നുള്ള ഒരു പ്രതീക്ഷ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ പങ്കുവെച്ചിട്ടുണ്ട്. കലാശ പോരാട്ടത്തിന് യോഗ്യത നേടുമെന്ന് തനിക്കുറപ്പുണ്ടെന്നും എൻറിക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഫൈനലിന് യോഗ്യത നേടുമെന്ന് എനിക്ക് ഉറപ്പാണ്. രണ്ടാം പാദത്തിൽ ഞങ്ങൾക്ക് തിരിച്ചു വരാൻ കഴിയും.കാരണം ഞങ്ങളുടെ മൈതാനത്താണ് ഞങ്ങൾ കളിക്കുന്നത്.ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. വിജയം മാത്രമായിരിക്കും ആ മത്സരത്തിൽ ഞങ്ങളുടെ മുന്നിലുണ്ടാവുക. പിന്നെ ഇവിടുത്തെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു.3000 ത്തോളം വരുന്ന ഞങ്ങളുടെ ആരാധകർ ഗംഭീരമായിരുന്നു.രണ്ടാം പാദം വ്യത്യസ്തമായിരിക്കും.അവിടെ അമ്പതിനായിരത്തോളം ആരാധകർ ഉണ്ടായിരിക്കും. അടുത്ത മത്സരത്തിൽ ബോൾ നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിജയവും അതുവഴി ഫൈനലും മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന ചൊവ്വാഴ്ച്ചയാണ് ഈ മത്സരത്തിന്റെ രണ്ടാം പാദം നടത്തുന്നത്.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക. ഒരാഴ്ചത്തെ ഇടവേള ഇപ്പോൾ പിഎസ്ജിക്ക് ലഭിക്കുന്നുണ്ട്. എന്തെന്നാൽ അവരുടെ ലീഗ് മത്സരം ലീഗ് വൺ മാറ്റിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *