രണ്ടാം പാദത്തിൽ കളി മാറും, ചെൽസിക്ക് മാഴ്‌സെലോയുടെ മുന്നറിയിപ്പ്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദപോരാട്ടത്തിൽ റയലിനെ ചെൽസി സമനിലയിൽ തളച്ചിരുന്നു. റയലിന്റെ മൈതാനത്ത്‌ വെച്ച് നടന്ന മത്സരത്തിൽ റയലിനെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു തോമസ് ടുഷേലിന്റെ സംഘം പുറത്തെടുത്തത്. സ്വന്തം മൈതാനത്ത്‌ വെച്ച് നടക്കുന്ന രണ്ടാം പാദത്തിന് മുന്നേ ഒരു എവേ ഗോളിന്റെ അനുകൂല്യം കരസ്ഥമാക്കാനും ചെൽസിക്ക് സാധിച്ചു. എന്നാൽ രണ്ടാം പാദത്തിൽ കളി മാറുമെന്ന മുന്നറിയിപ്പ് എതിരാളികളായ ചെൽസിക്ക് നൽകിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ താരം മാഴ്‌സെലോ. ഈ മത്സരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും രണ്ടാം പാദത്തിൽ തങ്ങളുടെ പ്രകടനമെന്നാണ് മാഴ്‌സെലോ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ മാഴ്‌സെലോ ബൂട്ടണിയാൻ മാഴ്‌സെലോക്ക് സാധിച്ചിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഴ്‌സെലോ.

” ഇത്‌ ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.പക്ഷെ ഇനി ഒരു മത്സരം കൂടി വരാനുണ്ട്.ഞങ്ങൾക്ക് കുഴപ്പങ്ങളൊന്നുമില്ല. ആ മത്സരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം.രണ്ടാം പാദ മത്സരത്തിൽ കളി മാറും. ആദ്യപാദത്തിൽ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കുമത്.മത്സരത്തിൽ താളം കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചില്ല.മത്സരത്തോട് ഞങ്ങൾ അഡാപ്റ്റ് ചെയ്യേണ്ടിയിരിക്കുന്നു. അടുത്ത മത്സരത്തിൽ ഞങ്ങൾ അത്‌ പ്രാവർത്തികമാക്കും.ഒരു ചെറിയ വിശ്രമം ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.അത്‌ കാര്യങ്ങളെ മാറ്റിമറിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഞങ്ങൾ 25-ഓളം വരുന്ന താരങ്ങൾ നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്. ബെൻസിമ ഗോൾ നേടിയതിൽ ഞാൻ സന്തോഷവാനാണ്.പക്ഷെ ഞങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.അവസാനം വരെ റയൽ കിരീടത്തിനായി പോരാടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു ” മാഴ്‌സെലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *