യുവേഫ ചാമ്പ്യൻസ് ലീഗ്, ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി കരിം ബെൻസിമ.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ലിവർപൂളിന് അവരുടെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് റയൽ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷം 5 ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് റയൽ വിജയം നേടിയത്.
മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം കരീം ബെൻസിമ പുറത്തെടുത്തത്. ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ബെൻസിമയായിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകളാണ് ബെൻസിമ നേടിയത്. തീർച്ചയായും ഈ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.
Players to score in 18 consecutive Champions League seasons:
— B/R Football (@brfootball) February 21, 2023
🌟 Lionel Messi
🌟 Karim Benzema
*end of list* pic.twitter.com/wEhozWTLqX
ഈ മത്സരത്തിൽ ഗോൾ നേടിയതോടുകൂടി ബെൻസിമ ലയണൽ മെസ്സിയുടെ ഒരു റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിൽ തുടർച്ചയായി 18 സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ രണ്ട് താരങ്ങൾ മാത്രമാണുള്ളത്. ഒന്നാമത്തെ താരം ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന് ഒപ്പം ഇപ്പോൾ കരീം ബെൻസിമയും എത്തിയിട്ടുണ്ട്. മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 16 സീസണുകളിലാണ് ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്.
ഇന്നലത്തെ ഇരട്ട ഗോൾ നേട്ടത്തോട് കൂടി ചാമ്പ്യൻസ് ലീഗിൽ ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ ബെൻസിമക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സി,ക്രിസ്റ്റ്യാനോ,ലെവന്റോസ്ക്കി എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകൾ ലിവർപൂളിനെതിരെ ആകെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ലിവർപൂളിനെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ബെൻസിമ തന്നെയാണ്. ഏതായാലും താരത്തിന്റെ ഈ മികവ് ഒരിക്കൽ കൂടി റയലിന് സന്തോഷം പകരുന്നതാണ്.