യുവേഫ ചാമ്പ്യൻസ് ലീഗ്, ബാഴ്‌സയുടെ സ്‌ക്വാഡ് ഇങ്ങനെ!

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ കരുത്തരായ ബയേണിനെയാണ് എഫ്സി ബാഴ്സലോണക്ക്‌ നേരിടേണ്ടത്.സെപ്റ്റംബർ പതിനഞ്ചാം തിയ്യതി ക്യാമ്പ് നൗവിൽ വെച്ചാണ് ബാഴ്‌സ ബയേണുമായി കൊമ്പ് കോർക്കുക.ബയേണിനെ കൂടാതെ ബെൻഫിക്ക, ഡൈനാമോ കീവ് എന്നിവരാണ് ബാഴ്‌സയുടെ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഏതായാലും ഈ ചാമ്പ്യൻസ് ലീഗിനുള്ള ബാഴ്‌സയുടെ സ്‌ക്വാഡ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. യുവേഫയാണ് ഇത്‌ പുറത്ത് വിട്ടിട്ടുള്ളത്.വർഷങ്ങൾക്ക്‌ ശേഷം സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് ബാഴ്‌സ ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്നത്. അതേസമയം കൂടുതൽ യുവതാരങ്ങളെ പരിശീലകൻ റൊണാൾഡ് കൂമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.അലജാൻഡ്രോ ബാൾഡേ, ഗാവി, നിക്കോ ഗോൺസാലസ്,അർനൗ ടെനസ്‌ എന്നിവരൊക്കെ ഇടം നേടിയിട്ടുണ്ട്.കൂടാതെ പുതിയ താരങ്ങളായ അഗ്വേറോ, മെംഫിസ്, എറിക് ഗാർഷ്യ, ലൂക്ക് ഡി യോങ് എന്നിവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ബാഴ്‌സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്.

Goalkeepers: Ter Stegen, Neto, Pena, Tenas.

Defenders: Dest, Pique, Araujo, Lenglet, Alba, Mingueza, Umtiti, Garcia, Balde.

Midfielders: Busquets, Puig, Pjanic, Roberto, De Jong, Nico, Gavi.

Attackers: Dembele, Memphis, Ansu, Demir, Braithwaite, Coutinho, Pedri, Luuk de Jong, Aguero.

ഏതായാലും ബയേണിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ തന്നെയാവും കൂമാന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം മുൻകാല കണക്കുകൾ വെച്ച് നോക്കുമ്പോൾ ബയേൺ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *