യുവേഫയുടെ ചാമ്പ്യൻസ് ലീഗ് ഓൾ ടൈം ഇലവൻ, ആധിപത്യം സ്ഥാപിച്ച് ബാഴ്സ താരങ്ങൾ !
യുവേഫയുടെ ചാമ്പ്യൻസ് ലീഗ് ഓൾ ടൈം ഇലവനിൽ ആധിപത്യം പുലർത്തി എഫ്സി ബാഴ്സലോണ താരങ്ങൾ. പതിനൊന്ന് താരങ്ങളിൽ ആറു പേരും എഫ്സി ബാഴ്സലോണയുടെ താരങ്ങളാണ് എന്നതാണ് ഇലവനിന്റെ പ്രത്യേകത. ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് യുവേഫ ചാമ്പ്യൻസ് ലീഗിലെ ഓൾ ടൈം ഇലവൻ പുറത്തു വിട്ടത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും ഇലവനിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.യുവേഫ ഫാൻസ് ടീം ഓഫ് ദി ഇയർ എന്ന പേരിലാണ് ഈ ഇലവൻ യുവേഫ പുറത്തു വിട്ടിട്ടുള്ളത്.
😍😍😍 Which 2 stars would link up best?
— UEFA Champions League (@ChampionsLeague) December 3, 2020
Players to have featured in the most UEFA fans' teams of the year 🙌#TeamOfTheYear
ജെറാർഡ് പിക്വേ, കാർലെസ് പുയോൾ, സാവി ഹെർണാണ്ടസ്, ആൻഡ്രസ് ഇനിയേസ്റ്റ, തിയറി ഹെൻറി (ആഴ്‌സണൽ ), ലയണൽ മെസ്സി എന്നീ താരങ്ങളാണ് ഇലവനിൽ ഇടം നേടിയ ബാഴ്സ താരങ്ങൾ. ഗോൾകീപ്പറായി ഇടം നേടിയിരിക്കുന്നത് റയൽ മാഡ്രിഡിന്റെ ഐക്കർ കസിയസാണ്. ഫുൾ ബാക്കുമാരായി സ്ഥാനം പിടിച്ചിരിക്കുന്നത് ബയേൺ മ്യൂണിക്കിന്റെ ഫിലിപ്പ് ലാമും റയൽ മാഡ്രിഡിന്റെ സെർജിയോ റാമോസുമാണ്. സെന്റർ ബാക്കുമാരായി ഇടം നേടിയത് ബാഴ്സ താരങ്ങളായ കാർലെസ് പുയോളും ജെറാർഡ് പിക്വേയുമാണ്. മധ്യനിരയിൽ ബാഴ്സ താരങ്ങളായ സാവി ഹെർണാണ്ടസ്, ആൻഡ്രസ് ഇനിയേസ്റ്റ എന്നിവരോടൊപ്പം ഇടം നേടിയിരിക്കുന്നത് ലിവർപൂൾ താരമായ സ്റ്റീവൻ ജെറാർഡ് ആണ്. മുന്നേറ്റനിരയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ഇടം നേടിയത് ബാഴ്സ-ആഴ്സണൽ താരമായ തിയറി ഹെൻറിയാണ്. ഇതാണ് ആരാധകർ തിരഞ്ഞെടുത്ത ചാമ്പ്യൻസ് ലീഗ് ആൾ ടൈം ഇലവൻ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇത് യുവേഫ ചാമ്പ്യൻസ് ലീഗ് പുറത്തു വിട്ടത്.
Barcelona dominate the all-time Champions League XI https://t.co/MQxpvW1xNQ
— SPORT English (@Sport_EN) December 4, 2020