യുവന്റസിനെതിരെ നെയ്മർ പുറത്ത്, പുതിയ പദ്ധതികളുമായി ഗാൾട്ടിയർ!

വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസാണ്. ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ യുവന്റസിനെ പരാജയപ്പെടുത്താൻ സാധിച്ചത് പിഎസ്ജിക്ക് ആത്മവിശ്വാസം നൽകുന്നത് കാര്യമാണ്.

അതേസമയം പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ അവർക്ക് ഒരു തിരിച്ചടിയുണ്ട്.അതായത് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറേ ഈ മത്സരത്തിൽ പിഎസ്ജിക്ക് ലഭ്യമാവില്ല.സസ്പെൻഷൻ മൂലമാണ് നെയ്മർക്ക് ഈ മത്സരം നഷ്ടമാവുക. മികച്ച ഫോമിൽ കളിക്കുന്ന നെയ്മറുടെ അഭാവം യുവന്റസിനെതിരെ പിഎസ്ജിക്ക് തിരിച്ചടി തന്നെയാണ്.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ യെല്ലോ കാർഡ് കണ്ടിരുന്നു. ഇതോടുകൂടി ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 3 യെല്ലോ കാർഡുകളാണ് നെയ്മർക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതുകൊണ്ടാണ് ഇപ്പോൾ സസ്പെൻഷൻ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. അതേസമയം നെയ്മറുടെ അഭാവത്തിൽ വ്യത്യസ്തമായ പദ്ധതികളാണ് ഇപ്പോൾ പിഎസ്ജി പരിശീലകനായ ഗാൾട്ടിയർ ആവിഷ്കരിച്ചിരിക്കുന്നത്.

അതായത് മുന്നേറ്റ നിരയിൽ മെസ്സി,എംബപ്പേ എന്നിവർക്കൊപ്പം പാബ്ലോ സറാബിയ ഇറങ്ങിയേക്കും. അതല്ല എന്നുണ്ടെങ്കിൽ മധ്യനിരയിലെ താരമായ കാർലോസ് സോളറെ മുന്നേറ്റ നിരയിൽ കളിപ്പിക്കാനും ഗാൾട്ടിയർ ആലോചിക്കുന്നുണ്ട്. അതായത് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളുകൾ നേടാൻ സോളർക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തെ കളിപ്പിക്കുക എന്നുള്ള പദ്ധതിയും പരിശീലകനുണ്ട്. എന്നാൽ സറാബിയക്ക് തന്നെയാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *