യഥാർത്ഥ ഗോട്ടിനെ ക്യാമ്പ് നൗവിൽ കാണിച്ചുതരാമെന്ന വാഗ്ദാനം, തങ്ങൾ വാക്ക് പാലിച്ചുവെന്ന് യുവന്റസ് !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ യുവന്റസിന് മുന്നിൽ ക്യാമ്പ് നൗവിൽ തകർന്നടിഞ്ഞത്. എന്നാൽ ആദ്യ മത്സരത്തിൽ ട്യൂറിനിൽ വെച്ച് ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയം നേടിയിരുന്നു. അന്ന് ഒരു ഗോൾ മെസ്സിയുടെ വകയായിരുന്നു. ആ മത്സരത്തിന് ശേഷം ബാഴ്‌സ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ‘ ഗോട്ടിനെ നിങ്ങളുടെ മൈതാനത്ത് കാണാനായതിൽ സന്തോഷം’എന്നായിരുന്നു. എന്നാൽ ഇതിന് മറുപടിയെന്നോണം അന്ന് തന്നെ യുവന്റസ് വാഗ്ദാനം നൽകിയിരുന്നു.നിങ്ങൾ തെറ്റായ ഡിക്ഷണറിയായിരിക്കാം നോക്കിയതെന്നും യഥാർത്ഥ ഗോട്ടിനെ ഞങ്ങൾ ക്യാമ്പ് നൗവിൽ കാണിച്ചു തരാമെന്നായിരുന്നു യുവന്റസിന്റെ വാഗ്ദാനം. ആ വാഗ്ദാനം തങ്ങൾ പാലിച്ചതായി ഓർമ്മപ്പെടുത്തിയിരിക്കുകയാണ് യുവന്റസ്.
We kept our word: we brought it! 📖🐐🔥 https://t.co/EMOPTzYEFx pic.twitter.com/mqr5aKA5cC
— JuventusFC (@juventusfcen) December 8, 2020
” ഞങ്ങൾ ഞങ്ങളുടെ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നു ” എന്നാണ് ആ പഴയ ട്വീറ്റിനോടൊപ്പം യുവന്റസ് ഓർമ്മപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പെനാൽറ്റി ഗോളുകൾ നേടിയതിലൂടെ വിജയത്തിൽ നിർണായകപങ്ക് വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും രണ്ട് ടീമുകളും തമ്മിലുള്ള ഗോട്ട് തർക്കത്തിന് ഇപ്പോൾ വിരാമമായിരിക്കുകയാണ്. എക്കാലത്തെയും മികച്ച താരം എന്നതിന്റെ ചുരുക്കമായിട്ട് ഉപയോഗിക്കുന്നതാണ് ‘ ഗോട്ട് ‘ എന്ന പദം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ മെസ്സി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും ഗോൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ കോവിഡ് മൂലം കളിച്ചിരുന്നില്ല.
Cristiano Ronaldo says he never saw Lionel Messi as a rival https://t.co/OHjVHnkzDp
— footballespana (@footballespana_) December 8, 2020