മെസ്സി ഡബിളടിച്ചു, ത്രില്ലറിനൊടുവിൽ പിഎസ്ജിക്ക് വിജയം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് ആവേശം വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ആർബി ലീപ്സിഗിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയാണ് പിഎസ്ജിക്ക് ആവേശ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ കിലിയൻ എംബപ്പേയുടെ വകയായിരുന്നു. ഒരു ഘട്ടത്തിൽ ഒരു ഗോളിന് പിറകിൽ പോയ പിഎസ്ജി പിന്നീട് തിരിച്ചു വരികയായിരുന്നു.ജയത്തോടെ പിഎസ്ജിയിപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. അതേസമയം മൂന്നിൽ മൂന്നും തോറ്റ ലീപ്സിഗ് അവസാനസ്ഥാനത്താണ്.
💙 Messi & Ronaldinho 💚
— beIN SPORTS USA (@beINSPORTSUSA) October 19, 2021
The hug of two LEGENDS!
(📽️ @CanalSupporters) pic.twitter.com/MQiLTIcXQw
സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് പിഎസ്ജി ഇന്നലെ മത്സരത്തിനിറങ്ങിയത്.9-ആം മിനുട്ടിൽ എംബപ്പേയിലൂടെ പിഎസ്ജി ലീഡ് നേടി.ഒരു കൌണ്ടർ അറ്റാക്കിനൊടുവിലാണ് താരം ഗോൾ നേടിയത്.എന്നാൽ 28-ആം മിനിറ്റിൽ ആഞ്ചലീനോയുടെ അസിസ്റ്റിൽ നിന്ന് ആൻഡ്രേ സിൽവ ലീപ്സിഗിന്റെ സമനില ഗോൾ കണ്ടെത്തി.ആദ്യപകുതിക്ക് ശേഷം 57-ആം മിനുട്ടിൽ പിഎസ്ജിയെ ഞെട്ടിച്ചു കൊണ്ട് ലീപ്സിഗ് ലീഡ് നേടുകയായിരുന്നു.ആഞ്ചലീനോയുടെ അസിസ്റ്റിൽ നിന്ന് മുകിയേലയാണ് ഗോൾ നേടിയത്. ഇതോടെ പിഎസ്ജി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Messi scores a second half brace to give PSG a 3-2 win over RB Leipzig 🔥🙌 pic.twitter.com/XBZuVxNAgO
— FOX Soccer (@FOXSoccer) October 19, 2021
ഫലമായി 67-ആം മിനുട്ടിൽ മെസ്സിയുടെ ഗോൾ പിറന്നു. എംബപ്പേ നടത്തിയ മുന്നേറ്റം മെസ്സി ലക്ഷ്യം കാണുകയായിരുന്നു.74-ആം മിനിറ്റിൽ എംബപ്പേയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയും മെസ്സി ലക്ഷ്യം കണ്ടതോടെ പിഎസ്ജി ലീഡ് സ്വന്തമാക്കി.ഇതിന് പുറമേ മത്സരത്തിന്റെ 94-ആം മിനുട്ടിൽ മറ്റൊരു പെനാൽറ്റി കൂടി പിഎസ്ജിക്ക് ലഭിച്ചു. ഹാക്കിമിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത എംബപ്പേക്ക് പിഴക്കുകയായിരുന്നു. ഇതോടെ മത്സരം 3-2 എന്ന സ്‌കോറിൽ അവസാനിച്ചു.