മെസ്സി-ക്രിസ്റ്റ്യാനോ താരതമ്യം, കൂമാനെ ശരിവെച്ച് പിർലോ !
ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ആ പോരാട്ടത്തിലേക്ക് ഇനി മണിക്കൂറുകളുടെ മാത്രം ദൂരമേയൊള്ളൂ. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി മുഖാമുഖം വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഏതായാലും ഇരുവരും പരസ്പരം കൊമ്പുകോർക്കുന്നതിന്റെ ആവേശം ഇരുപരിശീലകരും പങ്കുവെച്ചിരിക്കുകയാണിപ്പോൾ. മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചതെന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അങ്ങനെ പറയാൻ സാധിക്കില്ല എന്നുമാണ് കൂമാൻ അഭിപ്രായപ്പെട്ടിരുന്നത്. ഇരുവരും അവിശ്വസനീയമായ താരങ്ങൾ ആണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Andrea Pirlo claims Lionel Messi is still suffering from a mental block following his failed Barcelona exit https://t.co/xLthdYsafZ
— footballespana (@footballespana_) December 7, 2020
ബാഴ്സ പരിശീലകന്റെ ഈ അഭിപ്രായം ശരിവെച്ചിരിക്കുകയാണ് പിർലോ. കൂമാൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ പിർലോ, ഇരുവരിൽ ഒരാളെ മികച്ചതായി തിരഞ്ഞെടുക്കുന്നത് തെറ്റായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം ക്രിസ്റ്റ്യാനോയെ പ്രശംസിക്കാനും പിർലോ സമയം കണ്ടെത്തി. അദ്ദേഹം മികച്ച ഫോമിൽ ആണെന്നും കളിക്കളത്തിൽ യഥാർത്ഥ സമയത്ത് യഥാർത്ഥ സ്ഥലത്ത് താരമുണ്ടാവുമെന്നും പിർലോ അറിയിച്ചു.
” റൊണാൾഡ് കൂമാൻ പറഞ്ഞത് ശരിയാണ്. മെസ്സിയാണോ റൊണാൾഡോയാണോ മികച്ചത് എന്ന കാര്യത്തിൽ ഒരാളെ തിരഞ്ഞെടുക്കൽ തെറ്റായ കാര്യമായി പോവും. അവർ രണ്ട് പേരും പ്രതിഭാസങ്ങളാണ്. മില്യൺ കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത താരങ്ങളാണ്. നമ്മൾ അവർ രണ്ട് പേരോടും നന്ദി പറയുകയാണ് വേണ്ടത് ” പിർലോ പറഞ്ഞു.
🎙 @Pirlo_official: "@RonaldKoeman is right: it would be wrong to say who is better between Messi and @Cristiano. They are two phenomenons that put on spectacles for millions of fans. We just have to thank them."#BarçaJuve #JuveUCL
— JuventusFC (@juventusfcen) December 7, 2020