മെസ്സി ഇങ്ങനെ കളിക്കുകയാണെങ്കിൽ തനിക്ക് പരാതിയില്ലെന്ന് കൂമാൻ !
ലാലിഗയിൽ അവസാനമായി നടന്ന മത്സരത്തിൽ ഗെറ്റാഫെയോട് എഫ്സി ബാഴ്സലോണ ഒരു ഗോളിന് പരാജയം രുചിച്ചിരുന്നു. തുടർന്ന് ബാഴ്സ പരിശീലകൻ കൂമാൻ മെസ്സിയുടെ പ്രകടനം മെച്ചപ്പെടാനുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. നിലവിൽ മെസ്സിയുടെ പ്രകടനം പ്രതീക്ഷിക്കൊത്തുയർന്നിട്ടില്ലെന്നും മെസ്സിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു കൂമാൻ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം മെസ്സിയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ. ചാമ്പ്യൻസ് ലീഗിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്സ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി കണ്ടെത്തിയിരുന്നു. ഇത്പോലെയുള്ള പ്രകടനം മെസ്സി കാഴ്ച്ചവെക്കുകയാണെങ്കിൽ തനിക്ക് പരാതിയില്ല എന്നാണ് കൂമാൻ പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ..
The Barca boss recently admitted his star player could be performing better 🧐
— Goal News (@GoalNews) October 21, 2020
” ഇന്ന് മെസ്സി ചെയ്ത പോലെ അദ്ദേഹം ഇനി കളിക്കുകയാണെങ്കിൽ, എനിക്കിനി അദ്ദേഹത്തെ കുറിച്ച് പരാതിയുണ്ടാവില്ല. അദ്ദേഹം കഠിനാദ്ധ്യാനം ചെയ്തിരുന്നു. അദ്ദേഹം പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി. ഇനി അദ്ദേഹം ഗോളുകൾ നേടിയിട്ടില്ലെങ്കിലും, അദ്ദേഹം രണ്ടോ മൂന്നോ അസിസ്റ്റുകൾ നേടിയാൽ പിന്നെ കൂടുതലൊന്നും ഞങ്ങൾക്ക് അദ്ദേഹത്തോട് ആവിശ്യപ്പെടാൻ സാധിക്കില്ല. ഞങ്ങളുടെ മുന്നേറ്റനിര നല്ല രീതിയിലാണ് ഇന്ന് കളിച്ചത്. തീർച്ചയായും ഒരു പരിശീലകനെ സംബന്ധിച്ചെടുത്തോളം അത് നല്ല കാര്യമാണ്. ഞങ്ങൾക്ക് ഒരുപിടി മികച്ച താരങ്ങൾ ഉണ്ട് എന്നുള്ളതിനുള്ള തെളിവാണ് ഇന്നത്തെ പ്രകടനം. തീർച്ചയായും മെസ്സി തന്റെ പ്രകടനത്തിൽ സന്തോഷവാനാണ്. ബാഴ്സയുടെ മുന്നേറ്റനിരയിൽ റൈറ്റ് വിങ്ങിലേക്ക് മാത്രമല്ല കോമ്പിറ്റീഷൻ നടക്കുന്നത്. എല്ലായിടത്തേക്കും നടക്കുന്നുണ്ട് ” കൂമാൻ പറഞ്ഞു.
🔵 Leo Messi has scored in this competition for a record 16th straight season…
— UEFA Champions League (@ChampionsLeague) October 20, 2020
🔴 No player in history has more group stage goals #UCL pic.twitter.com/WivVulmpbX