മെസ്സിയോട് സൗഹൃദം കാണിക്കില്ല, വിശദീകരിച്ച് മോറിബ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്‌സയിലെ സഹതാരങ്ങളായിരുന്ന ലയണൽ മെസ്സിയും ഇലൈക്സ് മോറിബയും ക്ലബ് വിട്ടത്. മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോൾ മോറിബ ആർബി ലീപ്സിഗിലെക്കായിരുന്നു കൂടുമാറിയിരുന്നത്. എന്നാൽ ഇരുവരും ഇനി പരസ്പരം മുഖാമുഖം വരുന്നുണ്ട്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ എയിലാണ് പിഎസ്ജി ആർബി ലീപ്സിഗും ഉൾപ്പെട്ടിരിക്കുന്നത്. ഏതായാലും ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം ഇപ്പോൾ മോറിബ രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സി നല്ലൊരു വ്യക്തിയാണെന്നും എന്നാൽ എതിരാളികളായി കളിക്കുമ്പോൾ മെസ്സിയോട് സൗഹൃദം കാണിക്കില്ല എന്നുമാണ് മോറിബ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത്.അദ്ദേഹം ചെയ്ത കാര്യങ്ങൾ എല്ലാം തന്നെ അസാമാന്യമാണ്.ഏറ്റവും മികച്ച കാര്യം എന്തെന്നാൽ മെസ്സി ഒരു നല്ല വ്യക്തിയാണ്.യുവതാരങ്ങളെ സഹായിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്.പക്ഷേ ഞങ്ങൾ എതിരാളികളായി കളിക്കുമ്പോൾ, ഷേക്ക് ഹാൻഡ് നൽകും എന്നല്ലാതെ മറ്റൊരു സൗഹൃദവും ഞങ്ങൾ കാണിക്കില്ല. ഞങ്ങൾ ഞങ്ങളുടെ ക്ലബ്ബിനെ ഡിഫൻഡ് ചെയ്യും. ലീപ്സിഗിന് വേണ്ടി ഞാൻ എന്റെ എല്ലാം സമർപ്പിക്കും ” മോറിബ പറഞ്ഞു.

വരുന്ന ഒക്ടോബർ 20-ആം തിയ്യതിയാണ് പിഎസ്ജിയും ലീപ്സിഗും തമ്മിൽ ഏറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *