മെസ്സിയൊരു പ്രതിഭാസം, പക്ഷെ ഇപ്പോൾ മാനസികമായി തളർന്നിരിക്കുകയാണ്, പിർലോക്ക്‌ പറയാനുള്ളത് ഇങ്ങനെ !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആൻഡ്രേ പിർലോയുടെ യുവന്റസ് ബാഴ്‌സയെ നേരിടാനൊരുങ്ങുകയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ബാഴ്സക്ക്‌ വിജയം കൊയ്യനായാൽ സമ്പൂർണരായിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും. മറുഭാഗത്ത് ആദ്യ മത്സരം തോറ്റതിന്റെ കണക്കുതീർക്കാനാണ് പിർലോയുടെ യുവന്റസ് ഇറങ്ങുന്നത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം പിർലോക്ക്‌ വലിയൊരു ആശ്വാസമാണ്. അതോടൊപ്പം തന്നെ ക്രിസ്റ്റ്യാനോയുടെ ചിരവൈരിയായ ലയണൽ മെസ്സിയെ കുറിച്ച് മനസ്സ് തുറക്കാനും പിർലോ മടിച്ചില്ല. ഒരു പ്രതിഭാസമാണ് മെസ്സി എന്നാണ് പിർലോ പ്രസ്താവിച്ചത്. എന്നാൽ താരമിപ്പോൾ മാനസികമായി തളർന്നിരിക്കുകയാണെന്നും പിർലോ കൂട്ടിച്ചേർത്തു.

” അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. അദ്ദേഹത്തിന്റെ കരിയറിൽ മാത്രമല്ല. എന്തെന്നാൽ കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന് ഒരു പ്രശ്നം നേരിടേണ്ടി വന്നിരുന്നു. അദ്ദേഹം ബാഴ്സയിൽ തുടരുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, അദ്ദേഹം എപ്പോഴും മത്സരങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ മൂല്യം തെളിയിച്ചു കൊണ്ടേയിരിക്കും. ഫുട്ബോളിനുമപ്പുറം, അദ്ദേഹത്തിന് മാനസികമായി പ്രശ്നങ്ങളുണ്ട്.അദ്ദേഹം മാനസികമായി തളർന്നിരിക്കുകയാണ്. പക്ഷെ ഞാൻ അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല. മെസ്സിയൊരു പ്രതിഭാസമാണ്. അദ്ദേഹം അത്‌ എപ്പോഴും പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും ” പിർലോ പറഞ്ഞതായി മാർക്ക റിപ്പോർട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *