മെസ്സിയെ മറികടന്നു, ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡിട്ട് എംബപ്പേ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി ക്ലബ് ബ്രൂഗെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബപ്പേയുടെയും ലയണൽ മെസ്സിയുടെയും മികവിലാണ് ഈ തകർപ്പൻ ജയം പിഎസ്ജി സ്വന്തമാക്കിയത്.ഒരു അസിസ്റ്റും എംബപ്പേ കരസ്ഥമാക്കിയിരുന്നു.
ഈ ഇരട്ട ഗോളോട് കൂടി ചാമ്പ്യൻസ് ലീഗിൽ മുപ്പത് ഗോളുകൾ പൂർത്തിയാക്കാനും എംബപ്പേക്ക് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ 30 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ എംബപ്പേ സ്വന്തമാക്കി. സഹതാരമായ ലയണൽ മെസ്സിയെയാണ് എംബപ്പേ പിന്തള്ളിയത്.
30 ഗോളുകൾ പൂർത്തിയാക്കുമ്പോൾ എംബപ്പേയുടെ പ്രായം 22 വർഷവും 352 ദിവസവുമാണ്. അതേസമയം രണ്ടാമതുള്ള മെസ്സിയുടെ പ്രായം 23 വർഷവും 131 ദിവസവുമായിരുന്നു. ഏതായാലും ഈ പട്ടികയിൽ താഴെയുള്ള ചില താരങ്ങളെ കൂടി പരിശോധിക്കാം.
Kylian Mbappe breaks Lionel Messi's record to become the youngest player to score 30 Champions League goals 👶 pic.twitter.com/zDoQSAVtHi
— GOAL (@goal) December 7, 2021
റൗൾ ഗോൺസാലസ് – 24 വർഷവും 91 ദിവസവും
കരിം ബെൻസിമ – 25 വർഷം 105 ദിവസവും
തോമസ് മുള്ളർ – 26 വർഷവും 3 ദിവസവും
തിയറി ഹെൻറി – 26 വർഷം 206 ദിവസം
നെയ്മർ – 26 വർഷം 240 ദിവസം
ക്രിസ്റ്റ്യാനോ റൊണാൾഡോ – 26 വർഷം 270 ദിവസം
വാൻ നിസ്റ്റൽറൂയി -26 വർഷം 296 ദിവസം
ലെവന്റോസ്ക്കി – 27 വർഷം 110 ദിവസം
ഇതാണ് കണക്കുകൾ. പക്ഷേ കിലിയൻ എംബപ്പേയുടെ റെക്കോർഡ് സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. എർലിങ് ഹാലണ്ട് ഉൾപ്പടെയുള്ളവർ ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചു കൂട്ടുന്നുണ്ട്.