മെസ്സിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല, മനസ്സ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ മാറ്റുരച്ചിരുന്നു.ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചിരവൈരികളായാണ് മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിൽ കണക്കാക്കപ്പെടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോൾ മികവിൽ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ ബാഴ്‌സയെ തകർത്തു വിട്ടിരുന്നു. എന്നാൽ മത്സരശേഷം നടത്തിയ പ്രസ്താവനയിൽ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം മൂവിസ്റ്റാറിന് നൽകിയ അഭിമുഖം ഫുട്ബോൾ ഇറ്റാലിയയാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മെസ്സിയെ താൻ ഒരിക്കലും ഒരു എതിരാളിയായി കണ്ടിട്ടില്ല എന്നാണ് ക്രിസ്റ്റ്യാനോ ബഹുമാനത്തോട് കൂടി പറഞ്ഞത്. അതെല്ലാം മാധ്യമസൃഷ്ടിയാണെന്നും ക്രിസ്റ്റ്യാനോ അറിയിച്ചു. ” ഞാനും മെസ്സിയും കഴിഞ്ഞ 12-13 വർഷമായി ഒട്ടേറെ പുരസ്‌കാരദാനചടങ്ങുകളിൽ ഒരേ വേദി പങ്കിട്ടവരാണ്. ഞാനൊരിക്കലും അദ്ദേഹത്തെ എതിരാളിയായി കണ്ടിട്ടില്ല. അതെല്ലാം മാധ്യമസൃഷ്ടിയാണ്. ഞങ്ങൾ എപ്പോഴും നല്ല രീതിയിൽ തന്നെയാണ് ഒരുമിച്ച് പോകാറുള്ളത്. ഇനി നിങ്ങൾ ലിയോയോട് ഇതേ ചോദ്യം ചോദിച്ചു നോക്കൂ. ഇതേ കാര്യം തന്നെയായിരിക്കും അദ്ദേഹവും പറയുക ” റൊണാൾഡോ മൂവിസ്റ്റാറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *