മെസ്സിയെ എങ്ങനെ തടയും? മറുപടിയുമായി പെപ്!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് സിറ്റിയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യമത്സരത്തിൽ സിറ്റിയെ പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ മെസ്സിയുടെ ഗോളുമുണ്ടായിരുന്നു.

ഏതായാലും ലയണൽ മെസ്സിയെ സിറ്റി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് പരിശീലകനായ പെപ് ഗ്വാർഡിയോള മറുപടി നൽകിയിട്ടുണ്ട്.മെസ്സി എന്താണ് ചെയ്യുക എന്നുള്ളത് ആർക്കും അറിയാൻ കഴിയില്ലെന്നും അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ തനിക്ക് ഒന്നും താരങ്ങൾക്ക്‌ പറഞ്ഞു കൊടുക്കാൻ ഇല്ലെന്നുമാണ് പെപ് അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ തടയൽ ബുദ്ധിമുട്ട് ആണ്. എന്തെന്നാൽ ചില സമയത്ത് അദ്ദേഹത്തിന് ബോൾ ലഭിച്ചാൽ എന്താണ് ചെയ്യാൻ പോവുന്നത് എന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയില്ല.അത്കൊണ്ട് മെസ്സി എന്ത് ചെയ്യുമെന്നുള്ളത് നമ്മൾ സങ്കൽപ്പിക്കേണ്ടി വരും.ലെഫ്റ്റിലേക്കാനോ റൈറ്റിലേക്കാണോ പോവുന്നത് എന്നുള്ളത് ചില താരങ്ങളുടെ കാര്യത്തിൽ നമുക്ക് പറയാൻ സാധിക്കും.പക്ഷേ മെസ്സിയുടെ കാര്യത്തിൽ അത് സാധിക്കില്ല. എന്തെന്നാൽ മെസ്സിക്ക് തന്നെ അറിയില്ല അദ്ദേഹം എങ്ങോട്ട് നീങ്ങുമെന്നുള്ളത്.അത്കൊണ്ട് തന്നെ മെസ്സി എന്ത് ചെയ്യുമെന്നുള്ളത് എനിക്ക് എന്റെ താരങ്ങൾക്ക്‌ പറഞ്ഞു നൽകാൻ സാധിക്കില്ല. പക്ഷേ പിഎസ്ജിയിൽ മറ്റു താരങ്ങളുമുണ്ട്.നെയ്മറും എംബപ്പേയും ഡി മരിയയുമൊക്കെ മുന്നിൽ ഉള്ള താരങ്ങളാണ്.ഓരോ ടീമിലും ഓരോ സ്റ്റാർ താരങ്ങൾ ഉണ്ടാവും.അവരുടെ ടീമിൽ നാല് സ്റ്റാർ താരങ്ങളാണ് ഉള്ളത്.പക്ഷേ മെസ്സി ഇപ്പോഴും കളിക്കുന്നത് എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്.അദ്ദേഹത്തെ നേരിടുന്നത് മികച്ച ഒരു കാര്യമാണ് ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *