മെസ്സിയുൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്ക് വിശ്രമം, ചാമ്പ്യൻസ് ലീഗിനുള്ള ബാഴ്സയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു !
നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള എഫ്സി ബാഴ്സലോണയുടെ സ്ക്വാഡ് പരിശീലകൻ കൂമാൻ പ്രഖ്യാപിച്ചു. ഇരുപത് അംഗ സ്ക്വാഡ് ആണ് കൂമാൻ പ്രഖ്യാപിച്ചിട്ടുള്ളത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ഫിലിപ്പെ കൂട്ടീഞ്ഞോ, ടെർ സ്റ്റീഗൻ എന്നിവർക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് കൂമാൻ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ലാലിഗയിൽ നടക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയും ചാമ്പ്യൻസ് ലീഗിൽ തന്നെ യുവന്റസിനെ നേരിടാനുള്ള മത്സരത്തിന് വേണ്ടിയുമാണ് കൂമാൻ ഒരിക്കൽ കൂടി മെസ്സിക്ക് വിശ്രമം അനുവദിച്ചത്. അതേസമയം പരിക്കേറ്റ ലെങ്ലെറ്റ് ടീമിലുണ്ട്. കൂടാതെ മിങ്കേസ, കോൺറാഡ്, അർനൗ ടെനസ്, ഇനാക്കി പെന, എന്നിവർക്കും സ്ക്വാഡിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെയാണ് ബാഴ്സ നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.
The squad for #FerencvarosBarça! pic.twitter.com/qw9UjSCB1z
— FC Barcelona (@FCBarcelona) December 1, 2020
ആദ്യത്തെ നാലു മത്സരങ്ങളും വിജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയതിനാൽ കൂമാൻ ഈ മത്സരത്തിൽ പരീക്ഷണങ്ങൾ നടത്തിയേക്കും. ആദ്യ മത്സരത്തിൽ 5-1 നായിരുന്നു ബാഴ്സ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. ബാഴ്സയുടെ സ്ക്വാഡ് താഴെ നൽകുന്നു.
Dest, Busquets, Aleñá, Griezmann, Pjanic, Braithwaite, Dembelé, Riqui Puig, Neto, Lenglet, Pedri, Trincao, Jordi Alba, Matheus Fernandes, De Jong, Junior Firpo, Iñaki Peña, Óscar Migueza, Konrad and Arnau Tenas.
❝The rest of the season, he cannot rest.❞
— FC Barcelona (@FCBarcelona) December 1, 2020
— @RonaldKoeman, on Leo #Messi pic.twitter.com/anbzZtXLyV