മെസ്സിയുടെ അഭാവത്തിലും ഉജ്ജ്വലവിജയം നേടി ബാഴ്സ പ്രീ ക്വാർട്ടറിൽ, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക്‌ ഉജ്ജ്വലവിജയം. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലും എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സ ഡൈനാമോ കീവിനെ തകർത്തു വിട്ടത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ നാലു മത്സരങ്ങളിൽ നാലിലും വിജയിച്ച ബാഴ്സ പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ബാഴ്സക്ക്‌ വേണ്ടി ഇരട്ടഗോളുകൾ നേടിക്കൊണ്ട് മാർട്ടിൻ ബ്രൈത്വെയിറ്റ് തിളങ്ങി. ശേഷിച്ച ഗോളുകൾ അന്റോയിൻ ഗ്രീസ്‌മാൻ, സെർജിനോ ഡെസ്റ്റ് എന്നിവരാണ് നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടാൻ ബാഴ്സക്ക്‌ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിലാണ് ബാഴ്‌സ നാലു ഗോളുകളും അടിച്ചു കൂട്ടിയത്. 52-ആം മിനിറ്റിൽ ബ്രൈത്വെയിറ്റിന്റെ പാസിൽ നിന്ന് ഡെസ്റ്റ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. തുടർന്ന് 57-ആം മിനുട്ടിൽ മിങ്കേസയുടെ പാസിൽ നിന്നും 70-ആം മിനിറ്റിൽ പെനാൽറ്റിയിലൂടെയും ബ്രൈത്വെയിറ്റ് തന്നെ ഗോൾ കണ്ടെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആൽബയുടെ പാസിൽ നിന്ന് ഗോൾ നേടിക്കൊണ്ട് ഗ്രീസ്‌മാൻ ഗോൾ പട്ടിക പൂർത്തിയാക്കി. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബാഴ്സ. യുവന്റസാണ് രണ്ടാം സ്ഥാനത്ത്. ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 7.18
ബ്രൈത്വെയിറ്റ് : 8.9
കൂട്ടീഞ്ഞോ : 7.3
പെഡ്രി : 6.9
ട്രിൻക്കാവോ : 7.4
ഡെസ്റ്റ് : 7.9
പ്യാനിക്ക് : 7.2
അലേന : 7.7
മിങ്കേസ : 8.0
ലെങ്ലെറ്റ്‌ : 6.4
ഫിർപ്പോ : 6.9
സ്റ്റീഗൻ : 7.6
ഫെർണാണ്ടസ് : 6.1-സബ്
കോൺറാഡ് : 6.2-സബ്
പുജ്‌ : 6.3-സബ്
ആൽബ : 6.9-സബ്
ഗ്രീസ്‌മാൻ : 7.4-സബ്

Leave a Reply

Your email address will not be published. Required fields are marked *