മെസ്സിയും ഡിജോങ്ങുമില്ല, ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കൂമാൻ !

ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ നേരിടാനുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പരിശീലകൻ റൊണാൾഡ് കൂമാൻ പ്രഖ്യാപിച്ചു. പത്തൊൻപത് അംഗ സ്‌ക്വാഡ് ആണ് കൂമാൻ പ്രഖ്യാപിച്ചിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സിക്കും ഡി ജോങ്ങിനും സ്‌ക്വാഡിൽ ഇടമില്ല. ഇരുവർക്കും വിശ്രമമനുവദിക്കുകയാണ് കൂമാൻ ചെയ്‌തത്. ഈ സീസണിൽ വിശ്രമം ലഭിക്കാതെ കളിച്ച താരങ്ങളായിരുന്നു ഇരുവരും. കൂടാതെ പരിക്കേറ്റ പിക്വേ, റോബെർട്ടോ, ഫാറ്റി, ഉംറ്റിറ്റി എന്നിവരൊന്നും സ്‌ക്വാഡിൽ ഇല്ല. അതേസമയം മാത്യൂസ് ഫെർണാണ്ടസ് ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ ബാഴ്സ ബിയിലെ രണ്ട് താരങ്ങളെയും കൂമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്കാർ മിങ്കേസ, കൊൺറാഡ് എന്നിവരാണ് സ്‌ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ഡി ജോങിന് വിശ്രമമനുവാദിച്ചതോടെ മിങ്കേസക്ക്‌ ആദ്യ ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ബാഴ്സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

  1. Ter Stegen
  2. Sergiño Dest
  3. Aleñá
  4. Griezmann
  5. Pjanic
  6. Braithwaite
  7. Dembélé
  8. Riqui Puig
  9. Neto (p)
  10. Coutinho
  11. Lenglet
  12. Pedri
  13. Trincao
  14. Jordi Alba
    19 Matheus
  15. Junior Firpo
  16. Iñaki Peña (p)
  17. Oscar Mingueza
    29 Konrad 

Leave a Reply

Your email address will not be published. Required fields are marked *