മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുമോ? യുണൈറ്റഡിന്റെ എതിരാളികളാവാൻ സാധ്യതയുള്ളവർ ഇവർ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം ഏതാണ്ട് പൂർണ്ണമായിട്ടുണ്ട്. ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യങ് ബോയ്സിനോട് സമനില വഴങ്ങിയിരുന്നു. പക്ഷേ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതോട് കൂടി തന്നെ യുണൈറ്റഡ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് യുണൈറ്റഡ് പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്.
വരുന്ന തിങ്കളാഴ്ച്ചയാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുക. ഈ നറുക്കെടുപ്പിൽ യുണൈറ്റഡിന്റെ എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകളെ നമുക്കൊന്ന് വിലയിരുത്താം.
ഒരേ ഗ്രൂപ്പിൽ നിന്നുള്ളവരെ യുണൈറ്റഡിന് നേരിടേണ്ടി വരില്ല. അതായത് അറ്റലാന്റ, വിയ്യാറയൽ എന്നിവരിൽ ഒരാൾ യുണൈറ്റഡിന്റെ എതിരാളികൾ ആവില്ല.
All you need to know. #MUFC https://t.co/PWx6KXKXWX
— Man United News (@ManUtdMEN) December 8, 2021
മറ്റൊന്ന് മറ്റു ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരെ യുണൈറ്റഡിന് നേരിടേണ്ടി വരില്ല എന്നുള്ളതാണ്.ലിവർപൂൾ, അയാക്സ്, മാഞ്ചസ്റ്റർ സിറ്റി, ലില്ലി, യുവന്റസ്, റയൽ മാഡ്രിഡ് എന്നിവരെ യുണൈറ്റഡിന് നേരിടേണ്ടി വരില്ല.
മറ്റൊന്ന് പ്രീമിയർ ലീഗിലെ ടീമുകളെ നേരിടേണ്ടി വരില്ല എന്നുള്ളതാണ്. അതായത് ചെൽസി യുണൈറ്റഡിന്റെ എതിരാളികൾ ആവില്ല.പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡ്,സ്പോർട്ടിങ് ലിസ്ബൺ, ഇന്റർ മിലാൻ,ബെൻഫിക്ക,ആർബി സാൽസ്ബർഗ് എന്നിവരിൽ ഒരു ടീമായിരിക്കും യുണൈറ്റഡിന്റെ എതിരാളികൾ.
പിഎസ്ജിയെ ലഭിച്ചാൽ ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുന്നതിന് ഫുട്ബോൾ ലോകം സാക്ഷിയാവും. അതുണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീക്വാർട്ടറിൽ ലഭിക്കുന്ന എതിരാളികൾ ആരാവും? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തൂ..