മെസ്സിയും ക്രിസ്റ്റ്യാനോയും ചെയ്ത കാര്യങ്ങൾ അസാധ്യം : പെപ്!
പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ ഇന്ന് ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ കളത്തിലേക്കിറങ്ങുമ്പോൾ എതിരാളികൾ വമ്പൻമാരായ പിഎസ്ജിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് സിറ്റിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ സിറ്റിയെ കീഴടക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും കുറിച്ച് പെപ് സംസാരിച്ചിരുന്നു. ഇരുവരും ചെയ്ത കാര്യങ്ങൾ അസാധ്യമാണെന്നും ഭാവിയിൽ ഇത്പോലെയുള്ള താരങ്ങൾ ഉണ്ടാവുമോ എന്നുള്ളത് തനിക്കറിയില്ല എന്നുമാണ് പെപ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
The pair are "almost impossible" to imitate, Guardiola said. https://t.co/23wvnBDVsQ
— Football España (@footballespana_) November 23, 2021
” മെസ്സിയും ക്രിസ്റ്റ്യാനോയും ചെയ്ത കാര്യങ്ങൾ ഇനി ഭാവിയിൽ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അസാധ്യമായ കാര്യങ്ങളാണ് അവർ ഇരുവരും ചെയ്തിട്ടുള്ളത്.ചിലപ്പോൾ ഞാൻ കണ്ടേക്കാം, പക്ഷെ അങ്ങനെ ഉണ്ടാവുമെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നില്ല. കാരണം ഇരുവരും നേടിയ ഗോളുകളും കിരീടങ്ങളുമൊക്കെ അവിശ്വസനീയമാണ്.ക്രിസ്റ്റ്യാനോയും മെസ്സിയും എഴുതിച്ചേർത്തത് അതുല്യമായ ഒരു ചരിത്രമാണ്.മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടാണ് “പെപ് പറഞ്ഞു.
കഴിഞ്ഞ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചിട്ടുള്ള താരമാണ് മെസ്സി.