മെസ്സിയിൽ നിന്നും ക്രിസ്റ്റ്യാനോയെ വ്യത്യസ്ഥനാക്കുന്ന കാര്യം വെളിപ്പെടുത്തി ആർതർ !
മെസ്സിക്കും ക്രിസ്റ്റ്യാനോക്കും പുറമേ നെയ്മർക്കൊപ്പം കൂടി കളിക്കാൻ ഭാഗ്യം ലഭിച്ച താരങ്ങളിൽ ഒരാളാണ് ആർതർ. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു താരം ബാഴ്സ വിട്ട് യുവന്റസിലേക്ക് പോയത്. തുടർന്ന് കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തന്റെ മുൻ ടീമിനെതിരെ ബൂട്ടണിയുകയും 3-0 യുടെ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരുവരെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഈ ബ്രസീലിയൻ താരം. മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ആർതർ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കുറിച്ച് സംസാരിച്ചത്.
” അവർ രണ്ട് പേരും ചാമ്പ്യൻമാരാണ്. ഏവർക്കും മാതൃകയാക്കാവുന്ന താരങ്ങളാണ് ഇരുവരും. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അവർ ശ്രദ്ധ പുലർത്തും. അവർ മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞാൽ, പിന്നീട് അവർ ചിന്തിക്കുന്നത് നാലാമത്തെ ഗോൾ എങ്ങനെ നേടാമെന്നാണ്.ഒരിക്കലും മുറിച്ചു മാറ്റാൻ കഴിയാത്ത താരങ്ങളാണ് ഇരുവരും. ഒരേസമയം മതിപ്പുളവാക്കുന്നതും പ്രചോദനമേകുകയും ചെയ്യാൻ ഇരുവർക്കും സാധിക്കുന്നു. കാരണം എപ്പോഴും നമ്മിൽ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അവർ പ്രേരിപ്പിക്കുന്നു ” ആർതർ പറഞ്ഞു.
Cristiano Ronaldo is 'MORE accessible than Lionel Messi, claims Brazilian midfielder Arthur Melo https://t.co/0XSfWqLxNh
— MailOnline Sport (@MailSport) December 12, 2020
” മെസ്സിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ റൊണാൾഡോ കൂടുതൽ മനസ്സിലാക്കാവുന്ന താരമാണ്. തന്റെ സഹതാരത്തിന് എന്താണോ ആവശ്യം അത് അദ്ദേഹം നൽകും. വളരെയധികം പ്രചോദനമേകാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അദ്ദേഹം അത്ഭുതകരമായ രീതിയിലാണ് പരിശീലനം നടത്താറുള്ളത്. എന്താണ് ഇടവേളയെന്ന് അദ്ദേഹത്തിന് അറിയുക പോലുമില്ല. നമ്മിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ എപ്പോഴും അദ്ദേഹം പ്രോത്സാഹനം നൽകികൊണ്ടേയിരിക്കും. ഒന്നും ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല ” ആർതർ പറഞ്ഞു.
Juventus' Arthur reveals the main difference between Cristiano Ronaldo and Lionel Messi https://t.co/gxNDw6AGQb
— The Sun Football ⚽ (@TheSunFootball) December 12, 2020