മെസ്സിയില്ലാത്ത ബാഴ്‌സയെ താൻ വിലമതിക്കുന്നില്ല : മുള്ളർ!

ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്‌സ. എതിരാളികൾ കരുത്തരായ ബയേണാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനാണ് ബാഴ്‌സയിപ്പോൾ ഒരുങ്ങുന്നത്.ഏതായാലും മെസ്സിയില്ലാത്ത ബാഴ്‌സയെ കുറിച്ച് തന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ബയേൺ താരമായ തോമസ് മുള്ളർ അറിയിച്ചിട്ടുണ്ട്.മെസ്സി ബാഴ്‌സ വിട്ടത് സഹതാപമുണ്ടാക്കുന്ന കാര്യമാണെന്നും മെസ്സിയില്ലാത്ത ബാഴ്‌സക്ക്‌ താൻ വില നൽകുന്നില്ലാ എന്നുമാണ് മുള്ളർ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മെസ്സി ബാഴ്‌സ വിട്ടത് സഹതാപമുണ്ടാക്കുന്ന കാര്യമാണ്. എന്തെന്നാൽ മെസ്സിയുടെ ടീമിനെതിരെ കളിക്കുമ്പോൾ ഒരു അഡീഷണൽ മോട്ടിവേഷൻ എപ്പോഴും നമുക്ക് ലഭിക്കാറുണ്ട്. കാരണം അദ്ദേഹം എന്തൊക്കെ നേടിയ വ്യക്തിയാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കുമറിയാവുന്നതാണ്.ഞാൻ ഇത്‌ നേരത്തെ പറഞ്ഞതാണ്. മെസ്സിയില്ലാത്ത ബാഴ്‌സയെ ഞാൻ വിലമതിക്കുന്നില്ല. അത് മറ്റൊരു ടീമാണ്.മെസ്സിയില്ലാത്ത ബാഴ്‌സയിൽ അവർ ഡിഫൻസീവ് കോൺട്രിബൂഷൻ നൽകുന്ന ഒരു താരത്തെ കൂടി ഉൾപ്പെടുത്തേണ്ടി വരും.അതവർക്ക് ആവിശ്യമുണ്ടോ എന്നറിയില്ല.എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്നും എനിക്കറിയില്ല.എന്തൊക്കെയായാലും ഒരു മികച്ച ക്ലബ്ബിനെതിരെ ഒരു മനോഹരമാരായ സ്റ്റേഡിയത്തിലാണ് ഞങ്ങൾ കളിക്കാൻ പോവുന്നത് ” ഇതാണ് മുള്ളർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബാഴ്‌സക്ക്‌ നാണം കെട്ട തോൽവി വഴങ്ങേണ്ടി വന്നിരുന്നു. അതിന് പ്രതികാരം തീർക്കാൻ ബാഴ്‌സക്കാവുമോ എന്നാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *